Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightറേഷൻ കടകളിലും...

റേഷൻ കടകളിലും ഗോഡൗണിലും മിന്നൽ പരിശോധന

text_fields
bookmark_border
പാലക്കാട്: ജില്ലയിലെ റേഷൻ ഗോഡൗണുകളിലും കടകളിലും സപ്ലൈ ഓഫിസുകളിലും വിജിലൻസി‍​െൻറ മിന്നൽ പരിശോധന. റേഷൻ വിതരണത്തിലെ ക്രമക്കേടുകളെക്കുറിച്ചുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ആലത്തൂർ, മണ്ണാർക്കാട് എന്നിവിടങ്ങളിലെ പരിശോധന പൂർത്തിയായിട്ടുണ്ടെങ്കിലും മുഴുവൻ സ്ഥലങ്ങളിലെയും കഴിഞ്ഞാൽ മാത്രമേ ക്രമക്കേടുകളെക്കുറിച്ച് പറയാൻ കഴിയൂവെന്ന് വിജിലൻസ് അധികൃതർ അറിയിച്ചു. രാത്രി വൈകിയും പരിശോധന തുടരുകയാണ്. വിജിലൻസ് ഡയറക്ടറുടെ നിർദേശപ്രകാരം സംസ്ഥാനത്ത് മുഴുവൻ നടന്ന പരിശോധനയുടെ ഭാഗമായാണ് ജില്ലയിലും നടത്തിയത്. വിവിധ സ്ക്വാഡുകളായി തിരിഞ്ഞായിരുന്നു പരിശോധന. വിജിലൻസ് ഡിവൈ.എസ്.പി പരിശോധനകൾക്ക് നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story