Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 July 2017 8:38 AM GMT Updated On
date_range 2017-07-28T14:08:58+05:30കച്ചവടക്കാരെ കമ്പളിപ്പിച്ചതായി പരാതി
text_fieldsവടക്കഞ്ചേരി: കുരുമുളക് വാങ്ങി വില നൽകാതെ കച്ചവടക്കാരൻ കമ്പളിപ്പിച്ചതായി പരാതി. പാലക്കുഴിയിലാണ് ഇത്തരത്തിൽ ഇരുപതിലേറെ കർഷകർ വഞ്ചിതരായത്. പരാതിയെ തുടർന്ന്, വടക്കഞ്ചേരി പൊലീസ് കട ഉടമ ജെയിംസ്, മാനേജർ മാർട്ടിൻ എന്നിവരെ സ്റ്റേഷനിൽ വിളിച്ചുവരുത്തി. മണിക്കൂറുകൾ നീണ്ട ചർച്ചക്കൊടുവിൽ ഉടമ ജെയിംസ് 25 ലക്ഷം രൂപ നൽകാമെന്ന ധാരണയിലായി. എസ്.ഐ ബോബിൻ മാത്യുവിെൻറ സാന്നിധ്യത്തിലായിരുന്നു ചർച്ച. എന്നാൽ കുരുമുളക് വാങ്ങിയ വകയിൽ ഒരു കോടിയിൽ പരം രൂപ കിട്ടാനുണ്ടെന്നാണ് കർഷകൻ പറയുന്നത്. തെരേസ ട്രേഡേഴ്സ് എന്ന പേരിൽ മൂന്ന് കടകളാണ് പ്രവർത്തിച്ചിരുന്നത്. വിപണി വിലയേക്കാൾ ഉയർന്ന വിലക്കാണ് കുരുമുളക് വാങ്ങിയിരുന്നത്. കടയുടമ അറിയാതെയാണ് കൂടിയ വില നൽകാമെന്ന് പറഞ്ഞ് മാനേജർ കുരുമുളക് വാങ്ങിയിരുന്നതെന്ന് പൊലീസ് അറിയിച്ചു. മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും നടത്തി കുഴൽമന്ദം: ജില്ല പഞ്ചായത്ത്, പാലക്കാട് ഭാരതീയ ചികിത്സവകുപ്പും സംയുക്തമായി ചിതലിയിൽ ആയുർവേദ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും നടത്തി. ജില്ല പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ കെ. ബിനുമോൾ ഉദ്ഘാടനം ചെയ്തു. മുകുന്ദൻ അധ്യക്ഷത വഹിച്ചു. ചന്ദ്രിക, ഷെഹന, ഡോ.ഗീതറാണി, ശരവണൻ എന്നിവർ സംസാരിച്ചു. ജില്ല നെറ്റ്ബാൾ ചാമ്പ്യൻഷിപ് നാളെ കൊല്ലങ്കോട്: പാലക്കാട് ജില്ല നെറ്റ് ബാൾ അസോസിയേഷെൻറയും കൊല്ലങ്കോട് ശ്രീനാരായണ പബ്ലിക് സ്കൂളിെൻറയും ആഭിമുഖ്യത്തിൽ മൂന്നാമത് ജില്ല സബ് ജൂനിയർ, ജൂനിയർ നെറ്റ്ബാൾ ചാമ്പ്യൻഷിപ് ശനിയാഴ്ച കൊല്ലങ്കോട് ശ്രീ നാരായണ പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ നടത്തും. കെ. ബാബു എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ആൺ-പെൺ വിഭാഗത്തിൽ നിന്ന് 250 പേർ പങ്കെടുക്കുമെന്ന് വാർത്ത സമ്മേളനത്തിൽ ഭാരവാഹികളായ സി. രാജേഷ്, എ.എസ്. സത്യൻ, ഗിരീഷ് കുമാർ അറിയിച്ചു.
Next Story