Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 July 2017 8:35 AM GMT Updated On
date_range 2017-07-28T14:05:59+05:30ഏകശാസനം നാടിന് ആപത്ത്- ^സി. രാധാകൃഷ്ണൻ
text_fieldsഏകശാസനം നാടിന് ആപത്ത്- -സി. രാധാകൃഷ്ണൻ വളാഞ്ചേരി: സൈന്യവത്ക്കരണവും ഏകശാസനവുമാണ് നമ്മുടെ നാട്ടിൽ നടക്കുന്നതെന്നും ഇതു രണ്ടും നാടിനാപത്താണെന്നും പ്രശസ്ത സാഹിത്യകാരൻ സി. രാധാകൃഷ്ണൻ പറഞ്ഞു. എം. ഗോവിന്ദൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യയും എൻ. ദാമോദരൻ ചെയറും വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളജും സംയുക്തമായി സംഘടിപ്പിച്ച എൻ. ദാമോദരൻ അനുസ്മരണ പരിപാടിയിൽ 'ആധുനിക മാനവികത' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അടിച്ചേൽപ്പിക്കുന്ന ചിട്ടവട്ടങ്ങൾ അരാജകത്വത്തിലേക്ക് നയിക്കുമെന്നും മാനവികത കൂടി ഉണ്ടെങ്കിലേ ഭൂമിയിൽ ശാന്തിയും സമാധാനവും ഉണ്ടാവുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. കോളജ് ഓഡിറ്റോറിയത്തിൽ നടത്തിയ പരിപാടിയുടെ ഉദ്ഘാടനം ബംഗാൾ റാഡിക്കൽ ഹ്യൂമനിസ്റ്റ് അസോസിയേഷൻ മുൻ ജന. സെക്രട്ടറി ഭാസ്ക്കർ സൂർ നിർവഹിച്ചു. ഡോ. പി.വി. കൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. പ്രഫ. എം. തോമസ് മാത്യു അനുസ്മരണ പ്രഭാഷണം നടത്തി. കവി ആലങ്കോട് ലീലാകൃഷ്ണൻ, കോളജ് പ്രിൻസിപ്പൽ ഡോ. സി. അബ്ദുൽ ഹമീദ്, പ്രഫ. പി.വി. ഉണ്ണികൃഷ്ണൻ, വി.ടി. വാസുദേവൻ, ഷീബ അമീർ എന്നിവർ സംസാരിച്ചു. അഡ്വ. ടി.കെ. സെയ്താലിക്കുട്ടി സ്വാഗതവും രാജേന്ദ്രനാഥൻ നന്ദിയും പറഞ്ഞു.
Next Story