Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 July 2017 8:29 AM GMT Updated On
date_range 2017-07-28T13:59:59+05:30മെഡിക്കൽ കോളജ് കോഴ: വിനോദിന് വിജിലൻസ് നോട്ടീസ്
text_fieldsമെഡിക്കൽ കോളജ് കോഴ: വിനോദിന് വിജിലൻസ് നോട്ടീസ് തിരുവനന്തപുരം: മെഡിക്കൽ കോളജിന് അനുമതി ലഭിക്കാൻ കോഴ നൽകിയെന്ന വിവാദത്തിൽ ആരോപണവിധേയനായ ബി.ജെ.പി സഹകരണസെൽ മുൻ കൺവീനർ ആർ.എസ്. വിനോദിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ വിജിലൻസ് നോട്ടീസ് നൽകി. േകാഴ വിവാദത്തിൽ ചോദ്യം ചെയ്യലിന് രണ്ടു ദിവസത്തിനുള്ളിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് േനാട്ടീസ്. മെഡിക്കൽ കോളജ് കോഴത്തുകയായ 5.6 കോടി രൂപയിൽ ഹവാല കമീഷൻ കഴിച്ചുള്ള അഞ്ചു കോടി രൂപ ഇടനിലക്കാരനായ സതീഷ് നായർക്ക് ഡൽഹിയിൽ ലഭ്യമാക്കിയതായാണ് ആരോപണം. ഇതുസംബന്ധിച്ച ബി.ജെ.പി അന്വേഷണകമീഷനും വിനോദിനെതിരെ നടപടിക്ക് ശിപാർശ ചെയ്തിരുന്നു. അതിെൻറ അടിസ്ഥാനത്തിലാണ് വിനോദിനെ പാർട്ടിയിൽനിന്ന് പുറത്താക്കിയത്. സംഭവത്തിൽ ബി.ജെ.പി അന്വേഷണ കമീഷന് വിജിലൻസ് നോട്ടീസ് അയച്ചിരുന്നെങ്കിലും അംഗങ്ങളായ കെ.പി. ശ്രീശൻ, എ.കെ. നസീർ എന്നിവർ ഹാജരായിട്ടില്ല.
Next Story