Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജനസംഖ്യാനുപാതികമായി...

ജനസംഖ്യാനുപാതികമായി വിദ്യാഭ്യാസ സ്​ഥാപനങ്ങൾ അനുവദിക്കണം –കെ.എൻ.എ ഖാദർ

text_fields
bookmark_border
മലപ്പുറം: ജനസംഖ്യാനുപാതികമായി വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓഫിസുകളും അനുവദിക്കണമെന്ന് മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി അഡ്വ. കെ.എൻ.എ ഖാദർ. കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ സംഘടിപ്പിച്ച മലപ്പുറം ഡി.ഡി.ഇ ഓഫിസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചായത്തിൽ ഒരു സ്കൂൾ എന്നതല്ല, ജനസംഖ്യയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളും അനുബന്ധ സ്ഥാപനങ്ങളും അനുവദിക്കുന്നതിന് മാനദണ്ഡമാക്കേണ്ടതെന്നും കെ.എൻ.എ. ഖാദർ പറഞ്ഞു. കെ.എ.ടി.എഫ് ജില്ല പ്രസിഡൻറ് പി.കെ. ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. പി. ഉബൈദുല്ല എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡൻറ് എ. മുഹമ്മദ്, ഡി.സി.സി ജനറൽ സെക്രട്ടറി പി.എ. മജീദ്, അബ്ദുൽ മജീദ് കാടേങ്ങൽ, നൗഷാദ് മണ്ണിശ്ശേരി, എം.വി. അലിക്കുട്ടി, സി.ടി. കുഞ്ഞയമു, ടി.പി. അബ്ദുൽഹഖ്, സി.എച്ച്. ഹംസ, വി.പി. അബ്ദുൽ അസീസ്, എസ്.എ. റസാഖ്, എം. മൻസൂർ എന്നിവർ സംസാരിച്ചു. പി. അബ്ദുൽ ലത്തീഫ്, സി.പി. മുഹമ്മദ് കുട്ടി, ടി.പി.എ. റഹീം, അബ്ദുൽ ഹലീം, കെ. മുഹമ്മദ് ഷാഫി, ഹുസൈൻ പാറൽ, പി.പി. അബ്ദുല്ല, സി.എച്ച്. ഫാറൂഖ്, കെ. മുഹമ്മദ്, കെ. അബ്ദുൽ റഷീദ്, എം.പി. ഫസൽ, എൻ. നജ്മുദ്ദീൻ, സജീബ്, എം.ടി. റഷീദ്, സി.എം.എ. ഗഫൂർ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി. പുതിയ സ്റ്റാഫ് ഫിക്സേഷൻ ഉത്തരവിലെ അപാകതകൾ പരിഹരിക്കുക, ഹയർ സെക്കൻഡറിയിൽ ഉൾപ്പെടെ ഭാഷകളോടുള്ള വിവേചനം അവസാനിപ്പിക്കുക, അധ്യാപകർക്ക് ശമ്പളവും ജോലി സുരക്ഷിതത്വവും ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ.
Show Full Article
TAGS:LOCAL NEWS 
Next Story