Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right'സമകാലിക ഇന്ത്യയിലെ...

'സമകാലിക ഇന്ത്യയിലെ പ്രശ്‌നങ്ങള്‍ക്ക് ഗാന്ധിയന്‍ മൂല്യങ്ങള്‍ പരിഹാരം'

text_fields
bookmark_border
തേഞ്ഞിപ്പലം: സമകാലിക ഇന്ത്യയിലെ അസഹിഷ്ണുത മനോഭാവത്തിനും മൂല്യച്യുതിക്കും പരിഹാരം ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ പിന്തുടരുന്നത് മാത്രമാണെന്ന് ഗാന്ധി സ്മാരക നിധി ചെയര്‍മാൻ പ്രഫ. എന്‍. രാധാകൃഷ്ണന്‍. കാലിക്കറ്റ് സർവകലാശാല ചെയര്‍ ഫോര്‍ ഗാന്ധിയന്‍ സ്റ്റഡീസും ചരിത്രപഠന വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച ഏകദിന പ്രഭാഷണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്രവിഭാഗം മേധാവി ഡോ. പി. ശിവദാസന്‍ അധ്യക്ഷത വഹിച്ചു. ഡോ. ആര്‍. സുരേന്ദ്രന്‍ സ്വാഗതവും പ്രഫ. മുഹമ്മദ് മാഹീന്‍ നന്ദിയും പറഞ്ഞു. ഫോട്ടോ-- കാലിക്കറ്റ് സർവകലാശാല ചെയര്‍ ഫോര്‍ ഗാന്ധിയന്‍ സ്റ്റഡീസും ചരിത്രപഠന വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച ഏകദിന പ്രഭാഷണ പരിപാടിയില്‍ പ്രഫ. എന്‍. രാധാകൃഷ്ണന്‍ സംസാരിക്കുന്നു
Show Full Article
TAGS:LOCAL NEWS 
Next Story