Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 July 2017 8:29 AM GMT Updated On
date_range 2017-07-28T13:59:59+05:30ഈ 'ഇങ്ക്വിലാബി'ലുണ്ട് ആ വെടിപുകയ്ക്കുള്ള ഉത്തരം
text_fieldsമലപ്പുറം: സഖാവ് കുഞ്ഞാലിയുടെ രക്തസാക്ഷിത്വത്തിന് അരനൂറ്റാണ്ട് പൂര്‍ത്തിയാകുമ്പോള്‍ ആ ജീവിതവും സമരവും മരണവും അടയാളപ്പെടുത്തുന്ന നോവല്‍ പുറത്തിറങ്ങുന്നു. കേരളം കാതോര്‍ത്തിരിക്കുന്ന ആ മരണത്തിലേക്കു നയിച്ച ഗൂഢാലോചനയും ദുരൂഹതകളും നോവലില്‍ ഇതള്‍ വിരിയുന്നു. 1969 ജൂലൈ 26നാണ് സഖാവ് കുഞ്ഞാലിക്ക് നിലമ്പൂരിലെ ചുള്ളിയോട്ട് ദുരൂഹസാഹചര്യത്തില്‍ വെടിയേല്‍ക്കുന്നത്. 28ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ അദ്ദേഹം മരണത്തിന് കീഴടങ്ങി. അന്നത്തെ രാഷ്ട്രീയ പ്രതിയോഗിയും പിന്നീട് മന്ത്രിയുമായ കോണ്‍ഗ്രസ് നേതാവ് ആര്യാടന് മുഹമ്മദിെൻറ നേതൃത്വത്തിലുള്ള സംഘമാണ് കുഞ്ഞാലിയെ വെടിവെച്ചുകൊന്നതെന്നായിരുന്നു കേസ്. കേസിൽ അറസ്റ്റിലായ ആര്യാടന് മുഹമ്മദ് പത്തുമാസം ജയിലിലായിരുന്നു. പിന്നീട് തെളിവുകളുടെ അഭാവത്തില്‍ അദ്ദേഹത്തെ വെറുതെവിട്ടു. ഇതിെൻറ പിന്നിലും ഒട്ടേറെ അട്ടിമറികള്‍ നടന്നതായി ആരോപണമുയര്‍ന്നിരുന്നു. ഇത്തരം ദുരൂഹതയുടെ ചുരുളുകള്‍ രണ്ടു ഭാഗങ്ങളിലായി പുറത്തിറങ്ങുന്ന നോവല്‍ വരച്ചു കാട്ടുന്നു. പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഹംസ ആലുങ്ങലാണ് ഇങ്ക്വിലാബ് എന്ന പേരില്‍ നോവലെഴുതിയിരിക്കുന്നത്. നേരത്തെ കുഞ്ഞാലിയുടെ ജീവചരിത്രവും കുട്ടികള്‍ക്ക് കുഞ്ഞാലിയെ പരിചയപ്പെടുത്തുന്ന ബാലസാഹിത്യകൃതിയും ഇദ്ദേഹം എഴുതിയിട്ടുണ്ട്. പുരോഗമനകലാ സാഹിത്യസംഘം വണ്ടൂര്‍ ഏരിയ കമ്മിറ്റിയാണ് പുസ്തകത്തിെൻറ ഒന്നാം ഭാഗം പുറത്തിറക്കുന്നത്. കുഞ്ഞാലിയുടെ രക്തസാക്ഷിദിനമായ ജൂലൈ 28ന് കാളികാവില്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ പാലോളി മുഹമ്മദ്കുട്ടി പുസ്തകം പ്രകാശനം ചെയ്യും. പടം.......mpl1 ഇങ്ക്വിലാബിെൻറ കവർചട്ട
Next Story