Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 July 2017 8:26 AM GMT Updated On
date_range 2017-07-28T13:56:58+05:30മഅ്ദിൻ ഏബിൾ വേൾഡിന് ശിലയിട്ടു
text_fieldsമലപ്പുറം: മഅ്ദിൻ അക്കാദമിയിൽ ആരംഭിക്കുന്ന ഏബിൾ വേൾഡിെൻറ ശിലാസ്ഥാപനം വ്യവസായി എം.എ. യൂസുഫ് അലി നിർവഹിച്ചു. സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. മഅ്ദിൻ ചെയർമാൻ ഇബ്റാഹീമുൽ ഖലീലുൽ ബുഖാരി അധ്യക്ഷത വഹിച്ചു. ഭിന്നശേഷിക്കാർക്കായുള്ള റോഡ് സേഫ്റ്റി ബോധവത്കരണത്തിന് അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ മുഹമ്മദ് ഷഫീഖ് നേതൃത്വം നൽകി. ഭിന്നശേഷിക്കാർക്കായുള്ള വാഹനങ്ങൾ, ഉപകരണങ്ങൾ എന്നിവയുടെ വിതരണം, എൻറർൈപ്രസ് റിസോഴ്സ് പ്ലാനിങ് ഉദ്ഘാടനം, അവാർഡ് ദാനം എന്നിവയും നടന്നു. ഡോ. ബ്രിയാൻ ആഡംസ് (ഗ്രിഫിത് യൂനിവേഴ്സിറ്റി, ആസ്േട്രലിയ), ഡോ. മുഹമ്മദ് അലി സിബ്റാം മലിസി (ഇയയിൻ യൂനിവേഴ്സിറ്റി, ഇന്തോനേഷ്യ), കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. കെ.കെ.എൻ. കുറുപ്പ് , േഫ്ലാറ ഹസൻ ഹാജി, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എം.വി. അബ്ദുൽ സുബൈർ തുടങ്ങിയവർ സംബന്ധിച്ചു. photo: mplasmahdin മഅ്ദിൻ അക്കാദമിയുടെ 20ാം വാർഷികാഘോഷമായ വൈസനിയത്തിെൻറ ഭാഗമായി ഭിന്നശേഷിയുള്ളവർക്കായി ആരംഭിക്കുന്ന ഏബിൾ വേൾഡിെൻറ ശിലാസ്ഥാപനം വ്യവസായി എം.എ. യൂസുഫ് അലി നിർവഹിച്ചു
Next Story