Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 July 2017 8:23 AM GMT Updated On
date_range 2017-07-28T13:53:59+05:30വിരമിച്ച ബാങ്ക് ജീവനക്കാരുടെ ധർണ
text_fieldsമലപ്പുറം: വിരമിച്ച ബാങ്ക് ജീവനക്കാർ കെ.എസ്.ആർ.ടി.സി പരിസരത്ത് ധർണ നടത്തി. സി.പി.എം ജില്ല സെക്രേട്ടറയേറ്റ് അംഗം ഇ.എൻ. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. എ.കെ.ബി.ആർ.എഫ് പ്രസിഡൻറ് സി. ഗോവിന്ദൻകുട്ടി, കെ.എസ്.എസ്.പി.യു നേതാവ് പി.വി. ശ്രീധരൻ, ജി. കണ്ണൻ, എ.കെ. വേലായുധൻ, കെ. പ്രകാശൻ എന്നിവർ സംസാരിച്ചു. കെ. ദേവി അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കെ. ജയകുമാർ സ്വാഗതവും ജോ. സെക്രട്ടറി എം.വി. ഗുപ്തൻ നന്ദിയും പറഞ്ഞു. കെ.പി. ചന്ദ്രൻ, കെ. മോഹനൻ, ഇ.സി. അബ്ബാസ്, കെ.കെ. മേനോൻ എന്നിവർ നേതൃത്വം നൽകി. photo: mpmas bank വിരമിച്ച ബാങ്ക് ജീവനക്കാരുെട ധർണ ഇ.എൻ. മോഹൻദാസ് ഉദ്ഘാടനം ചെയ്യുന്നു പ്രതിഷേധിച്ചു മലപ്പുറം: ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് മലയാളി താരം പി.യു. ചിത്രയെ ഒഴിവാക്കിയതിൽ യൂത്സ് കിഴക്കേതല ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പ്രതിഷേധിച്ചു. പ്രസിഡൻറ് ഉപ്പൂടൻ ഷൗക്കത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സമീർ പണ്ടാറക്കൽ, സാഹിർ പന്തക്കലകത്ത്, മുസ്തഫ പള്ളിത്തൊടി, സച്ചിൻ പണിക്കർ, അഫ്സൽ വരിക്കോടൻ, നജ്മുദ്ദീൻ കല്ലാമൂല എന്നിവർ സംസാരിച്ചു കാമ്പസ് കോൺഫറൻസ് നാളെ ---------------മലപ്പുറം: 'ആത്മാഭിമാനത്തോടെ ആദർശവാഹകരാവാം' തലക്കെട്ടിൽ എസ്.ഐ.ഒ-ജി.ഐ.ഒ മലപ്പുറം ജില്ല കമ്മിറ്റികൾ സംയുക്തമായി സംഘടിപ്പിക്കുന്ന കാമ്പസ് കോൺഫറൻസ് ശനിയാഴ്ച രാവിലെ 09:30ന് മലപ്പുറം മുനിസിപ്പൽ ബസ്സ്റ്റാൻഡ് ഓഡിറ്റോറിയത്തിൽ നടക്കും. എസ്.ഐ.ഒ സംസ്ഥാന പ്രസിഡൻറ് സി.ടി. സുഹൈബ് ഉദ്ഘാടനം ചെയ്യും. ഷംസീർ ഇബ്രാഹിം, എം.ഐ. അബ്ദു റഷീദ്, ഡോ. എ.കെ സഫീർ, ഷമീമ സക്കീർ എന്നിവർ സംബന്ധിക്കും.
Next Story