Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബിഹാര്‍...

ബിഹാര്‍ ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റ സുശീല്‍ കുമാര്‍ മോഡി പൊന്‍കുന്നത്തി​​െൻറ മരുമകന്‍

text_fields
bookmark_border
പൊന്‍കുന്നം: ബിഹാര്‍ ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റ സുശീല്‍ കുമാര്‍ മോഡി പൊന്‍കുന്നത്തി​െൻറ മരുമകന്‍. പൊന്‍കുന്നം അഴീക്കല്‍ കുടുംബാംഗം ജസി ജോര്‍ജാണ് മോഡിയുടെ ഭാര്യ. ഗവേഷണ പഠനകാലത്ത് സഹപാഠിയായിരുന്നു ജസി ജോര്‍ജ്. 1987ലായിരുന്നു വിവാഹം. മിലിട്ടറി ഉദ്യോഗസ്ഥനായിരുന്ന പൊന്‍കുന്നം അഴീക്കല്‍ എ.സി. ജോര്‍ജി​െൻറയും റോസിയുെടയും മകളാണ് ജസി. വര്‍ഷങ്ങളായി മുംബൈയില്‍ താമസമായിരുന്നു ജോര്‍ജി​െൻറ കുടുംബം. ഇക്കാലയളവിലാണ് മോഡിയും ജസിയും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. പൊന്‍കുന്നത്ത് തറവാട്ടുവീട്ടില്‍ ഇപ്പോള്‍ താമസിക്കുന്നത് ജസി ജോര്‍ജി​െൻറ അച്ഛ​െൻറ ഇളയ സഹോദരന്‍ എ.സി. ജോണി​െൻറ മകന്‍ ജോര്‍ജാണ്. വാഴൂര്‍ 17ാം മൈലില്‍ അച്ഛ​െൻറ സഹോദരിയുടെ മക്കളായ മറ്റത്തില്‍ മോഹന്‍ തോമസ്, രാജന്‍ തോമസ്, ബാബു തോമസ്, ബോബന്‍ തോമസ് എന്നിവരും താമസിക്കുന്നുണ്ട്. മോഡി കഴിഞ്ഞതവണ ഉപമുഖ്യമന്ത്രിയായിരുന്നപ്പോള്‍ കോട്ടയത്തും ചങ്ങനാശ്ശേരിയിലും പൊന്‍കുന്നത്തുമുള്ള ബന്ധു വീടുകളിലെത്തിയിരുന്നു. ഭാര്യാപിതാവി​െൻറ സഹോദരീപുത്രനായ ജേക്കബ് റസ്കി​െൻറ കഞ്ഞിക്കുഴിയിലെ വീട്ടിലായിരുന്നു അദ്ദേഹം താമസിച്ചത്. KTG55 susheel kumar modi with jacob ruskin സുശീല്‍ കുമാര്‍ മോഡി ജേക്കബ് റസ്കിനൊപ്പം
Show Full Article
TAGS:LOCAL NEWS 
Next Story