Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2017 8:56 AM GMT Updated On
date_range 2017-07-27T14:26:59+05:30'പെന്ഷന് പരിഷ്കരണ കുടിശ്ശിക ഒറ്റത്തവണയായി നല്‍കണം'
text_fieldsനിലമ്പൂര്‍: പെന്ഷന് പരിഷ്കരണ കുടിശ്ശിക ഒറ്റത്തവണയായി നല്‍കണമെന്ന് സ്റ്റേറ്റ് സര്‍വിസ് പെന്‍ഷനേഴ്സ് യൂനിയന്‍ മമ്പാട് പഞ്ചായത്ത് യൂനിറ്റ് കൺവെന്ഷന് ആവശ്യപ്പെട്ടു. വടപുറം ഗവ. എൽ.പി സ്കൂളില്‍ നടന്ന കൺവെന്ഷന് പഞ്ചായത്ത് അംഗം എം.ടി. അഹമ്മദ് ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് എ.സി. തോമസ് അധ്യക്ഷത വഹിച്ചു. വണ്ടൂര്‍ ബ്ലോക്ക് പ്രസിഡൻറ് എം.സി ചാക്കോ, ഐ.കെ. അഹമ്മദ് കുട്ടി, പി. അലവി, സി. അഹമ്മദ് കുട്ടി എന്നിവരെ ചടങ്ങില്‍ അനുസ്മരിച്ചു. ഉത്സവബത്ത ഒരു മാസത്തെ പെന്ഷന് തുല്യമായ സംഖ്യ നല്‍കുക, പങ്കാളിത്ത പെന്ഷന് പദ്ധതി ഉപേക്ഷിക്കുക, പെന്ഷന് ചികിത്സ പദ്ധതി ഉടന്‍ ആരംഭിക്കുക തുടങ്ങിയ പ്രമേയങ്ങള്‍ കൺെവന്‍ഷന്‍ അംഗീകരിച്ചു. കെ. കുമാരന്, എ.കെ. അബ്ദുൽ മജീദ്, എന്‍. ഇസ്മായില്‍, എന്‍.ഐ. മത്തായി, പി. അഷ്റഫ്, കെ.എം. അബ്ദുൽ കരീം റാവുത്തര്‍, ഡോ. എം. ഉമ്മര്‍ എന്നിവര്‍ സംസാരിച്ചു. നവാഗതര്‍ക്ക് സ്വീകരണവും 80 കഴിഞ്ഞ പെന്‍ഷന്‍കാരെ ആദരിക്കലും പെന്‍ഷന്‍കാരുടെ മക്കളില്‍ പരീക്ഷകളില്‍ ഉന്നതവിജയം നേടിയവര്‍ക്ക് പുരസ്കാരവും നല്കി.
Next Story