Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഏറനാട് മണ്ഡലത്തിലെ...

ഏറനാട് മണ്ഡലത്തിലെ എല്ലാ വില്ലേജ് ഓഫിസുകളും ആധുനികവത്കരിക്കും

text_fields
bookmark_border
----അരീക്കോട്: ഏറനാട് മണ്ഡലത്തിലെ എല്ലാ വില്ലേജ് ഓഫിസുകളും അത്യാധുനിക സൗകര്യങ്ങളോടെ നവീകരിക്കാൻ നടപടി സ്വീകരിക്കുമെന്ന് പി.കെ. ബഷീർ എം.എൽ.എ പറഞ്ഞു. കാവനൂർ വില്ലേജ് ഓഫിസ് ഹൈടെക് ഓഫിസ് ആക്കി മാറ്റിയതി​െൻറ പ്രഖ്യാപനം നടത്തുകയായിരുന്നു അദ്ദേഹം. വില്ലേജി​െൻറയും സേവാകേന്ദ്രങ്ങളുടെയും ഉദ്ഘാടനം ജില്ല കലക്ടർ അമിത് മീണ നിർവഹിച്ചു. കാവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. വിദ്യാവദി അധ്യക്ഷത വഹിച്ചു. അസിസ്റ്റൻറ് കലക്ടർ അരുൺ കെ. വിജയൻ, ഡെപ്യൂട്ടി കലക്ടർ ജെ.ഒ. അരുൺ, ജില്ല പഞ്ചായത്ത് അംഗങ്ങളായ ഇസ്മായിൽ മുത്തേടം, അഡ്വ. പി.വി. മനാഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം വി. സുബൈദ, കാവനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. അഹമ്മദ് ഹാജി, ഗ്രാമപഞ്ചായത്ത് അംഗം വി. അബ്ദുൽ കരീം, തഹസിൽദാർ പി. സുരേഷ്, അഡീഷണൽ തഹസിൽദാർ കെ. ദേവകി, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story