Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവൈ.എം.സി.സി...

വൈ.എം.സി.സി കെട്ടിടോദ്​ഘാടനം 29ന്​

text_fields
bookmark_border
മലപ്പുറം: കീഴുപറമ്പ് യങ് മെൻസ് കൾച്ചറൽ സ​െൻറർ (വൈ.എം.സി.സി) ഒാഫിസ് കെട്ടിടോദ്ഘാടനം ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കൂട്ടായ്മ പൂർത്തിയാക്കിയ 11 വീടുകളുടെ താക്കോൽ ദാനവും ഇതിനൊപ്പം നടക്കും. രാവിലെ 11ന് നടക്കുന്ന ചടങ്ങിൽ എം.എൽ.എമാരായ പി.കെ. ബഷീർ, പി.ടി.എ. റഹീം, പി.വി. അൻവർ എന്നിവർ പെങ്കടുക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 2005ൽ ആരംഭിച്ച വൈ.എം.സി.സി നിരവധി സഹായ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. 42 വീടുകൾ നിർമിച്ചു. 32 വീടുകൾ അറ്റകുറ്റപ്പണി നടത്തി. വിദ്യാഭ്യാസ, ആരോഗ്യ രംഗത്തും ഇടപെടൽ നടത്തുന്നതായും വൈകാതെ 100 വീടുകൾ പൂർത്തീകരിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ മുഖ്യരക്ഷാധികാരി അസൈൻ കാരാട്, സെക്രട്ടറി എം.എം. മുഹമ്മദ്, സെക്രട്ടറി എം.ഇ. ശുഹൈബ്, പി. രാജേഷ്, എം.കെ. അസീസ് എന്നിവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story