Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2017 8:51 AM GMT Updated On
date_range 2017-07-27T14:21:00+05:30ബാങ്ക് അക്കൗണ്ട് നിർബന്ധം; പ്ലസ് വൺ പ്രൈവറ്റ് അപേക്ഷകർക്ക് ഒാപൺ സ്കൂളിൽ പീഡനം
text_fieldsമലപ്പുറം: പ്ലസ് വൺ രണ്ടാംഘട്ട സപ്ലിമെൻററി അലോട്ട്മെൻറ് പ്രവേശന നടപടി നടക്കവേ അപേക്ഷിക്കാൻ മതിയായ സമയം നൽകാതെ സ്കോൾ കേരള (സംസ്ഥാന ഒാപൺ സ്കൂൾ) അധികൃതർ വിദ്യാർഥികളെ വട്ടം കറക്കുന്നു. സീറ്റ് കിട്ടാത്ത കുട്ടികൾ രണ്ടാംഘട്ട സപ്ലിെമൻററി അലോട്ട്മെൻറിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ്. വ്യാഴാഴ്ചയാണ് അലോട്ട്മെൻറ് പ്രസിദ്ധീകരിക്കുന്നത്. എന്നാൽ, സ്കോൾ കേരളയിൽ പിഴയില്ലാതെ രജിസ്റ്റർ ചെയ്യാൻ ജൂലൈ 31 വരെ മാത്രമാണ് സമയം നൽകിയിരിക്കുന്നത്. പിന്നീട് ആഗസ്റ്റ് പത്തുവരെ 50 രൂപ ഫൈനും അതിനുശേഷം 250 രൂപ സൂപർ ഫൈനും നൽകണം. സ്കോൾ കേരളയിൽ പ്രൈവറ്റ് രജിസ്ട്രേഷന് ബാങ്ക് അക്കൗണ്ട് നിർബന്ധമാക്കിയതും വിദ്യാർഥികളെ വലച്ചു. സ്കോൾ കേരള റഗുലർ വിദ്യാർഥികൾക്ക് നേരത്തെതന്നെ ബാങ്ക് അക്കൗണ്ട് നിർബന്ധമാണ്. ഡെപോസിറ്റ് തിരികെ നൽകുന്നതിനാണിത്. എന്നാൽ, ഇൗ വർഷം മുതൽ പ്രൈവറ്റായി രജിസ്റ്റർ ചെയ്ത് പാരലൽ കോളജിൽ ചേർന്ന് പഠിക്കുന്നവർക്കും അക്കൗണ്ട് നിർബന്ധമാക്കി. സപ്ലിമെൻററി അലോട്ട്മെൻറിൽ സ്കൂളിൽ അഡ്മിഷൻ കിട്ടുന്നവർക്ക് രജിസ്ട്രേഷൻ ഫീസ് തിരിച്ചുനൽകാനാണ് ബാങ്ക് അക്കൗണ്ട് നിർബന്ധമാക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാൽ, രജിസ്േട്രഷൻ ഫീസ് ഒരു കാരണവശാലും തിരിച്ചുനൽകില്ലെന്ന് സ്കോൾ കേരളയുടെ പ്രവേശന വിജ്ഞാപനത്തിലുണ്ടെന്നും ബാങ്ക് അക്കൗണ്ട് അനാവശ്യമാണെന്നും വിദ്യാർഥികൾ പറയുന്നു. വിദ്യാർഥികൾക്ക് പൊതുമേഖല ബാങ്കുകൾ പോലും ഇപ്പോൾ സീറോ ബാലൻസ് അക്കൗണ്ട് അനുവദിക്കുന്നില്ല. സ്കോൾ കേരളയിൽ 460 രൂപ രജിസ്ട്രേഷൻ ഫീസായി നൽകാൻ ബാങ്കിൽ 1000 രൂപയടച്ച് അക്കൗണ്ട് തുടങ്ങാൻ നിർബന്ധിക്കുന്നത് ക്രൂരതയാണെന്ന് വിദ്യാർഥികൾ പറയുന്നു. അപേക്ഷ സമർപ്പിക്കാനുള്ള തീയതി നീട്ടണെമന്നും ബാങ്ക് അക്കൗണ്ട് നിർബന്ധമാക്കിയ നടപടി പിൻവലിക്കണമെന്നും പാരലൽ കോളജ് അസോസിയേഷൻ ഭാരവാഹികളായ കെ.പി. ഖാജ മുഹിയുദ്ദീൻ, എം. മൻസൂർ, കെ. നജീബ് എന്നിവർ ആവശ്യപ്പെട്ടു.
Next Story