Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2017 8:51 AM GMT Updated On
date_range 2017-07-27T14:21:00+05:30ഗെയിൽ വാതക പൈപ്പ് ലൈനിനെതിരെ ആഗസ്റ്റ് 19ന് മലപ്പുറത്ത് പ്രതിരോധ വലയം
text_fieldsമലപ്പുറം: ഗെയിൽ വാതക പൈപ്പ് ലൈൻ ജനവാസ കേന്ദ്രങ്ങളിലൂടെ കൊണ്ടുപോകുന്നതിനെതിരെ ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ മലപ്പുറത്ത് ആഗസ്റ്റ് 19ന് പ്രതിരോധ വലയം തീർക്കും. 18ന് ഉച്ചക്ക് ശേഷം ആരംഭിക്കുന്ന 24 മണിക്കൂർ സമര സംഗമത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചാണ് പിറ്റേന്ന് വൈകുന്നേരം മൂന്നിലെ പരിപാടി. വാതക പൈപ്പ് ലൈൻ കടന്ന് പോകുന്ന വളാഞ്ചേരി, എടയൂർ, ഇരിമ്പിളിയം, മാറാക്കര, പൊന്മള, കോഡൂർ, പൂക്കോട്ടൂർ, പുൽപ്പറ്റ, കാവനൂർ, അരീക്കോട്, കീഴുപറമ്പ് പഞ്ചായത്തുകളിലെയും മലപ്പുറം, മഞ്ചേരി നഗരസഭകളിലെയും സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ പങ്കെടുക്കും. സമരസംഗമത്തിന് മുന്നോടിയായി പ്രചാരണം സംഘടിപ്പിക്കും. നഷ്ടപരിഹാരത്തുക തിരസ്കരിക്കാനും തീരുമാനിച്ചു. സെൽ ചെയർമാൻ പി.എ. സലാം അധ്യക്ഷത വഹിച്ചു. ലീഗൽ സെൽ ചെയർമാൻ പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തംഗം ആയിശാബി, മലപ്പുറം ബ്ലോക്ക് പഞ്ചായത്തംഗം എം.കെ. മുഹ്സിൻ, മലപ്പുറം നഗരസഭ കൗൺസിലർമാരായ ഹാരിസ് ആമിയൻ, കെ.കെ. മുസ്തഫ നാണി, ഗെയിൽ വിക്ടിംഫോറം കൺവീനർ അലവിക്കുട്ടി കാവനൂർ, ഇഖ്ബാൽ കൊടക്കാടൻ, ഷൗക്കത്ത് ഉപ്പൂടൻ, പി.കെ. ബാവ, ശിഹാബ് വരിക്കോടൻ, നജീബ് കുനിയിൽ, അരവിന്ദാക്ഷൻ ചെങ്ങര, മുഹമ്മദലി പൊന്മള, പി.കെ. ഹക്കീം എന്നിവർ സംസാരിച്ചു.
Next Story