Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2017 8:47 AM GMT Updated On
date_range 27 July 2017 8:47 AM GMTഒരു കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
text_fieldsbookmark_border
പാലക്കാട്: കെ.എസ്.ആർ.ടി.സി. ബസ്സ്റ്റാൻഡ് പരിസരത്ത് നിന്ന് ഒരു കിലോയിലധികം കഞ്ചാവുമായി യുവാവ് പിടിയിലായി. എലപ്പുള്ളി പണ്ടാരക്കാവ് വീട്ടിൽ മണികണ്ഠനെയാണ് (32) എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി. രമേഷും സംഘവും അറസ്റ്റ് ചെയ്തത്. നഗരത്തിലും എലപ്പുള്ളിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരത്തും കഞ്ചാവ് വിൽപന നടത്തുന്നയാളാണ് മണികണ്ഠൻ. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എക്സൈസ് ഇൻറലിജൻസ് ഇൻസ്പെക്ടർ രജനീഷ്, അസി. എക്സൈസ് ഇൻസ്പെക്ടർ വി.പി. സാബു, പ്രിവൻറീവ് ഓഫിസർ വിപിൻദാസ്, മുഹമ്മദ് ഷെറീഫ്, സജീവ്, പി.എൻ. രാജേഷ്, സി. സനോജ്, ബെൻസൺ ജോർജ്, ജി. ഷിബു, അനിൽകുമാർ എന്നിവരുടെ സംഘം നഗരത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചത്. ഓണാഘോഷം: യോഗം അഞ്ചിന് പാലക്കാട്: ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിെൻറ നേതൃത്വത്തിൽ ജില്ലതല ഓണാഘോഷ പരിപാടികൾ നടത്തുന്നതിന് ആഗസ്റ്റ് അഞ്ചിന് ആലോചന യോഗം ചേരും. വൈകീട്ട് നാലിന് ജില്ല കലക്ടർ പി. മേരിക്കുട്ടിയുടെ അധ്യക്ഷതയിൽ കലക്ടറേറ്റ് സമ്മേളനഹാളിലാണ് യോഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story