Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബൈക്കും ലോറിയും...

ബൈക്കും ലോറിയും കൂട്ടിയിടിച്ച്​ സിവിൽ എൻജിനീയർ മരിച്ചു

text_fields
bookmark_border
മഞ്ചേരി: ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കാവനൂർ പുല്ലഞ്ചേരിപറമ്പ് മണ്ണാരക്കുന്നിൽ സുബ്രഹ്മണ്യ‍​െൻറ (ചന്ദ്രൻ) മകൻ സുമേഷ് (32) ആണ് മരിച്ചത്. ഹാഫ് കിടങ്ങഴിയിൽ ബുധനാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് അപകടം. സിവിൽ എൻജിനീയറിങ് കഴിഞ്ഞ സുമേഷ് കെട്ടിടം നിർമാണം കരാറെടുത്ത് വരികയായിരുന്നു. ജോലി ആവശ്യാർഥം ബുധനാഴ്ച മഞ്ചേരിയിൽനിന്ന് കാവനൂരിലേക്ക് മടങ്ങുമ്പോഴാണ് അപകടം. മൃതദേഹം മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി വൈകീട്ട് തരഴാട്ടുവളപ്പിൽ സംസ്കരിച്ചു. മാതാവ്: കൗസല്യ. ഭാര്യ: ശ്രീജമോൾ (കാളികാവ്). മകൾ: അമേയ. സഹോദരങ്ങൾ: രാജേഷ് (സൗദി), നിഷ, സബിത. പാത്തുമ്മ മഞ്ചേരി: പുല്ലൂർ പരേതനായ വലിയതൊടി അഹമ്മദ്കുട്ടിയുടെ ഭാര്യ ചോലക്കപറമ്പിൽ പാത്തുമ്മ (88) നിര്യാതയായി. മകൻ വി.ടി. അബ്ദുൽ ഗഫൂർ. മരുമകൾ: മറിയുമ്മ.
Show Full Article
TAGS:LOCAL NEWS 
Next Story