Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപച്ചയായ സത്യങ്ങൾ...

പച്ചയായ സത്യങ്ങൾ ഉറക്കെ വിളിച്ചുപറയുക -^റാണാ അയ്യൂബ്

text_fields
bookmark_border
പച്ചയായ സത്യങ്ങൾ ഉറക്കെ വിളിച്ചുപറയുക --റാണാ അയ്യൂബ് ശാന്തപുരം: നുണകളുടെ മേൽ കെട്ടിപ്പടുത്ത ഭരണകൂടങ്ങൾ അരങ്ങുവാഴുന്ന കാലത്ത് രസിക്കാത്ത സത്യങ്ങൾ ഉറക്കെ വിളിച്ചുപറയുകയെന്നതാണ് സത്യസന്ധമായ രാഷ്ട്രീയ പ്രവർത്തനമെന്ന് പത്രപ്രവർത്തകയും ആക്ടിവിസ്റ്റുമായ റാണാ അയ്യൂബ്. ശാന്തപുരം അൽ ജാമിഅ അൽ ഇസ്ലാമിയയിൽ വിദ്യാർഥികളോട് സംവദിക്കുകയായിരുന്നു അവർ. ഫാഷിസം സത്യത്തെ എന്നും ഭയക്കുന്നു. അക്ഷരങ്ങളെയും വാക്കുകെളയുമാണ് അവരേറെ വെറുക്കുന്നത്. പെരും നുണകൾകൊണ്ട് ഒരു ഭരണകൂടത്തിനും അധികനാൾ പിടിച്ചു നിൽക്കാനാവില്ലെന്നും അവർ പറഞ്ഞു. ജമാഅത്തെ ഇസ്ലാമി വിദ്യാഭ്യാസ വകുപ്പ് ചെയർമാൻ ഡോ. കൂട്ടിൽ മുഹമ്മദലി അധ്യക്ഷത വഹിച്ചു. എസ്.ഐ.ഒ അൽജാമിഅ ഏരിയ പ്രസിഡൻറ് അനീസ് റഹ്മാൻ സ്വാഗതവും അഫ്റ ശിഹാബ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story