Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2017 8:36 AM GMT Updated On
date_range 2017-07-27T14:06:00+05:30ലാബ് ടെക്നീഷ്യൻ, ലാബ് അസിസ്റ്റൻറ്
text_fieldsമലപ്പുറം: മഞ്ചേരി ഗവ. മെഡിക്കൽ കോളജിൽ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ലാബ് ടെക്നീഷ്യന് ഡി.എം.എൽ.ടി, ബി.എസ്സി എം.എൽ.ടിയാണ് യോഗ്യത. കൂടിക്കാഴ്ച ജൂലൈ 31ന് രാവിലെ 11ന്. ലാബ് അസിസ്റ്റൻറിന് പ്ലസ് ടു സയൻസാണ് യോഗ്യത. കൂടിക്കാഴ്ച ആഗസ്റ്റ് രണ്ടിന് രാവിലെ 11ന്. താൽപര്യമുള്ളവർ രേഖകളുടെ അസ്സലും പകർപ്പും സഹിതം പ്രിൻസിപ്പൽ ഓഫിസിൽ കൂടിക്കാഴ്ചക്ക് എത്തണം. മലപ്പുറം: മഞ്ചേരി ഗവ. മെഡിക്കൽ കോളജിൽ ക്ലിനിക്കൽ ഡിപ്പാർട്മെൻറിലേക്ക് സീനിയർ/ജൂനിയർ െറസിഡൻറുമാരുടെ ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എം.ബി.ബി.എസ്, ബി.ഡി.എസ് ബിരുദമുള്ളവർക്ക് 52,000 രൂപയും പി.ജിയുള്ളവർക്ക് 60,000 രൂപയും പ്രതിമാസ വേതനം ലഭിക്കും. നിയമന കാലാവധി പരമാവധി ഒരു വർഷം. താൽപര്യമുള്ളവർ പ്രവൃത്തി പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന രേഖകളുടെ അസ്സലും പകർപ്പും സഹിതം ആഗസ്റ്റ് മൂന്നിന് രാവിലെ 11.30ന് പ്രിൻസിപ്പൽ ഓഫിസിൽ കൂടിക്കാഴ്ചക്ക് എത്തണം.
Next Story