Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2017 8:29 AM GMT Updated On
date_range 2017-07-27T13:59:59+05:30ട്രെയിനിലെ ബിരിയാണിയിൽ പല്ലി; വിതരണക്കാരുടെ കരാർ റദ്ദാക്കി
text_fieldsമുഗൾസരായ് (യു.പി): ട്രെയിനിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ ചത്ത പല്ലിയെ കണ്ടെത്തി. പൂർവ എക്സ്പ്രസിലാണ് സംഭവം. സ്വകാര്യ സ്ഥാപനമായ ആർ.കെ കേറ്ററേഴ്സ് വിതരണം ചെയ്ത ഭക്ഷണത്തിലാണ് പല്ലിയെ കണ്ടത്. തുടർന്ന് ട്രെയിനിൽ ഭക്ഷണം വിതരണം ചെയ്യാൻ ആർ.കെ കേറ്ററേഴ്സിന് നൽകിയ കരാർ റെയിൽവേ റദ്ദാക്കി. ട്രെയിനുകളിൽ നിലവാരമില്ലാത്ത ഭക്ഷണമാണ് വിതരണം ചെയ്യുന്നതെന്ന് പാർലമെൻറിൽ സി.എ.ജി റിപ്പോർട്ട് സമർപ്പിച്ച് ദിവസങ്ങൾക്കകമാണ് സംഭവം. ഝാർഖണ്ഡിൽനിന്ന് ഉത്തർപ്രദേശിലേക്ക് യാത്രചെയ്തയാൾ ഒാർഡർ ചെയ്ത വെജിറ്റബ്ൾ ബിരിയാണിയിലായിരുന്നു ചത്ത പല്ലി. ഇക്കാര്യം ടിക്കറ്റ് പരിശോധകനോടും പാൻട്രി ജീവനക്കാരനോടും പറഞ്ഞെങ്കിലും അവർ അവഗണിച്ചു. തുടർന്ന് പല്ലിയുടെ ചിത്രം മൊബൈലിൽ പകർത്തിയശേഷം ഭക്ഷണപ്പൊതി പുറത്തേക്കെറിഞ്ഞു. യാത്രക്കാരൻ റെയിൽവേ മന്ത്രി സുരേഷ് പ്രഭുവിന് ഇക്കാര്യം ട്വീറ്റ് ചെയ്തു.
Next Story