Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅമിത് ഷാ...

അമിത് ഷാ ഗുജറാത്തില്‍നിന്ന് രാജ്യസഭയിലേക്ക്

text_fields
bookmark_border
അമിത് ഷാ ഗുജറാത്തില്‍നിന്ന് രാജ്യസഭയിലേക്ക് ന്യൂഡല്‍ഹി: പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്ര വാര്‍ത്താവിതരണ–പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനി എന്നിവരെ ഗുജറാത്തില്‍നിന്ന് രാജ്യസഭയിലേക്ക് മത്സരിപ്പിക്കാന്‍ ബി.ജെ.പി ഉന്നത നേതൃയോഗം തീരുമാനിച്ചു. ആഗസ്റ്റ് എട്ടിനാണ് തെരഞ്ഞെടുപ്പ്. ബി.ജെ.പിക്ക് സ്വന്തംനിലക്ക് ജയസാധ്യതയുള്ള ഈ രണ്ടു സീറ്റുകള്‍ക്കു പുറമെ വിമത കോണ്‍ഗ്രസ് നേതാവും ആർ.എസ്.എസുകാരനുമായ ശങ്കര്‍ സിങ് വഗേലയുടെ പിന്തുണയോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അഹ്മദ് പട്ടേലിനെ പരാജയപ്പെടുത്താന്‍ പാര്‍ട്ടി മൂന്നാമതൊരു സ്ഥാനാര്‍ഥിയെക്കൂടി നിര്‍ത്തിയേക്കുമെന്നാണ് സൂചന. ഗുജറാത്ത് നിയമസഭ അംഗവും മുൻ മന്ത്രിയുമായിരുന്ന അമിത് ഷാ ആദ്യമായാണ് പാര്‍ലമ​െൻറിലേക്ക് വരുന്നത്. ലോക്സഭ തെരഞ്ഞെടുപ്പില്‍ അമേത്തിയില്‍ രാഹുല്‍ ഗാന്ധിയോട് മത്സരിച്ച് തോറ്റ സ്മൃതി ഇറാനിക്ക് ഗുജറാത്തില്‍നിന്നുള്ള തുടര്‍ച്ചയായ രണ്ടാമത്തെ മത്സരമാണ്. അടുത്ത മാസം സ്മൃതിയുടെ കാലാവധി അവസാനിക്കാനിരിക്കുകയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story