Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 July 2017 8:02 AM GMT Updated On
date_range 27 July 2017 8:02 AM GMTപണിസ്ഥലത്ത് മരിച്ചനിലയിൽ കെണ്ടത്തി
text_fieldsbookmark_border
പാണ്ടിക്കാട്: കാട് വെട്ടാൻപോയ തൊഴിലാളിയെ പണിസ്ഥലത്ത് മരിച്ചനിലയിൽ കെണ്ടത്തി. പയ്യപറമ്പ് ഹൈസ്കൂളിന് സമീപം താമസിക്കുന്ന പരേതനായ പയ്യപറമ്പത്ത് ഇണ്ണിച്ചെൻറ മകൻ രാമചന്ദ്രൻ എന്ന കുട്ടനെയാണ് (53) ഒറുവമ്പുറം സുൽത്താൻ ജങ്ഷനിൽനിന്ന് പാലപ്പാംകയം ഭാഗത്തേക്കുള്ള റോഡിന് സമീപത്തെ സ്വകാര്യവ്യക്തിയുടെ പറമ്പിൽ ചൊവ്വാഴ്ച വൈകീട്ട് ആറരയോടെ മരിച്ചനിലയിൽ കെണ്ടത്തിയത്. രാവിലെ പറമ്പിലെ കാട് വെട്ടാൻപോയ രാമചന്ദ്രൻ ഉച്ചക്ക് പന്ത്രണ്ടരക്ക് ഭാര്യയുമായി ഫോണിൽ സംസാരിക്കുകയും മരണപ്പെട്ട ബന്ധുവിെൻറ വീട്ടിൽ പോകാൻ നേരത്തേ എത്താമെന്നും പറഞ്ഞിരുന്നു. വൈകുന്നേരമായിട്ടും തിരിച്ചെത്താതായതോടെ തിരച്ചിൽ നടത്തിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടത്. പാണ്ടിക്കാട് പൊലീസ് ഇൻക്വസ്റ്റ് തയാറാക്കി. മഞ്ചേരി മെഡിക്കൽ കോളജിൽനിന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം ബുധനാഴ്ച ഓട്ടുപാറ ശ്മശാനത്തിൽ മറവ് ചെയ്തു. ഭാര്യ: ഇന്ദിര. മക്കൾ: -സതീഷ്, സനിൽ, സൗമ്യ. മരുമക്കൾ: -ശങ്കരൻ (ഉച്ചാരക്കടവ്), ബബിന (പെരിന്തൽമണ്ണ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story