Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജലനിരപ്പ് ഉയർന്നില്ല;...

ജലനിരപ്പ് ഉയർന്നില്ല; ജനപ്രതിനിധികൾ മൂലത്തറ ഡാം സന്ദർശിച്ചു

text_fields
bookmark_border
കൊല്ലങ്കോട്: കർക്കടകം പിറന്നിട്ടും ജലനിരപ്പ് ഉയരാത്ത മങ്കര ചുള്ളിയാർ ഡാമുകളിൽ വെള്ളെമത്തിക്കുന്നതിനെക്കുറിച്ച് പഠിക്കാൻ ജനപ്രതിനിധി സംഘം മൂലത്തറ ഡാം സന്ദർശിച്ചു. കെ. ബാബു എം.എൽ.എ, മുതലമട പഞ്ചായത്ത് പ്രസിഡൻറ് ബേബി സുധ, കൊല്ലങ്കോട് പഞ്ചായത്ത് പ്രസിഡൻറ് ശാലിനി കറുപ്പേഷ്, കൊടുവായൂർ പഞ്ചായത്ത് പ്രസിഡൻറ് കൃഷ്ണപ്രസാദ്, തിരുചന്ദ്രൻ, കണ്ടമുത്തൻ, ദേവി ദാസ് എന്നിവരടങ്ങുന്ന സംഘമാണ് മൂലത്തറ, കമ്പാലത്തറ പ്രദേശങ്ങൾ സന്ദർശിച്ചത്. കുടിവെള്ളത്തിനും കാർഷികാവശ്യത്തിനുള്ള മീങ്കര ഡാമിലെ ജലവിതാനം ഉയരാത്തതിനാൽ കാർഷിക മേഖലക്കും കുടിവെള്ളത്തിനും കടുത്ത ക്ഷാമം നേരിടുമെന്നത് കണക്കിലെടുത്താണ് കർഷകരുടെ ആശങ്കയകറ്റാൻ സംഘം സ്ഥലം സന്ദർശിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story