Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2017 9:47 AM GMT Updated On
date_range 2017-07-26T15:17:59+05:30തമിഴ്നാട്ടിൽ വൻ സ്വർണവേട്ട; ശ്രീലങ്കയിൽനിന്ന് കടത്തിയതെന്ന് സൂചന
text_fieldsകോയമ്പത്തൂർ: തമിഴ്നാട്ടിൽ രണ്ട് ദിവസത്തിനിടെ വിവിധയിടങ്ങളിൽനിന്ന് 8.43 കോടി രൂപ വില കണക്കാക്കുന്ന 28.6 കിലോ അനധികൃത സ്വർണം പിടികൂടി. ഒമ്പത് പേരെ അറസ്റ്റ് ചെയ്തു. കോയമ്പത്തൂരിൽനിന്ന് മാത്രം 15 കിലോയാണ് പിടികൂടിയത്. ശ്രീലങ്കയിൽനിന്ന് രാമനാഥപുരം ജില്ലയിലെ ഏർവാടി വഴി കോയമ്പത്തൂരിലേക്ക് അനധികൃതമായി സ്വർണം കടത്തിക്കൊണ്ടുവരുന്നതായ വിവരത്തെ തുടർന്ന് ഡയറക്ടറേറ്റ് ഒാഫ് റവന്യു ഇൻറലിജൻസ് (ഡി.ആർ.െഎ) സംഘം സൂലൂർ എയർ ഫോഴ്സ് കേന്ദ്രത്തിന് സമീപം കാർ തടഞ്ഞ് പരിശോധിച്ചു. കാറിനകത്ത് 100 ഗ്രാം വീതം തൂക്കമുള്ള 100 സ്വർണബിസ്കറ്റുകളാണ് ഉണ്ടായിരുന്നത്. കോയമ്പത്തൂർ സ്വദേശികളായ രാജ്കുമാർ, മാധവൻ, സമ്പത്ത്കുമാർ എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിൽ നഗരത്തിലെ ബിഗ് ബസാർ വീഥിയിലെ ജ്വല്ലറിയിൽ അനധികൃതമായി സൂക്ഷിച്ച നാലു കിലോ സ്വർണം കണ്ടെടുത്തു. അതിനിടെയാണ് തൂത്തുക്കുടിയിൽ കോയമ്പത്തൂരിലേക്ക് പുറപ്പെടാനിരുന്ന കാറിെൻറ മുൻഭാഗത്തെ സീറ്റിനകത്ത് പത്ത് കിലോ കണ്ടെത്തിയത്. ശ്രീലങ്കയിൽനിന്ന് കടത്തിക്കൊണ്ടുവന്ന സ്വർണം കടലിൽവെച്ചാണ് പ്രതികൾക്ക് കൈമാറിയത്. ഇതിനായി പ്രത്യേക ബോട്ടിൽ പ്രതികൾ കടലിലേക്ക് പോയിരുന്നതായും ഡി.ആർ.െഎ അധികൃതർ അറിയിച്ചു. തുടർന്നാണ് രാമനാഥപുരത്ത് ഇരുചക്ര വാഹനമോടിച്ചിരുന്ന വ്യക്തിയിൽനിന്ന് 3.6 കിലോ സ്വർണം പിടികൂടിയത്. ഷാർജയിൽനിന്ന് എയർ അറേബ്യ വിമാനത്തിൽ കോയമ്പത്തൂരിലിറങ്ങിയ കോഴിക്കോട് സ്വദേശി അബ്ദുൽ ഗഫൂറിെൻറ പക്കൽനിന്ന് ഒരു കിലോ സ്വർണം പിടികൂടി. ഇലക്ട്രോണിക് യന്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു. ഇതിന് 30 ലക്ഷം രൂപ വില കണക്കാക്കുന്നു. കോയമ്പത്തൂർ മേഖലയിൽ അറസ്റ്റിലായ പ്രതികളെ ജില്ല പ്രിൻസിപൽ സെഷൻസ് കോടതിയിൽ ഹാജരാക്കി ജയിലിലടച്ചു. അന്വേഷിക്കാൻ ഡി.ആർ.െഎ ഉന്നതതലസംഘത്തെ നിയോഗിച്ചു. ഫോേട്ടാ: cb141 കോയമ്പത്തൂർ സൂലൂരിന് സമീപം കാറിൽനിന്ന് പിടികൂടിയ സ്വർണബിസ്കറ്റ്
Next Story