Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2017 9:47 AM GMT Updated On
date_range 2017-07-26T15:17:59+05:30വള്ളിക്കാപറ്റ അന്ധവിദ്യാലയത്തിൽ ഇനി പ്രീ ൈപ്രമറിയും
text_fieldsമങ്കട: വള്ളിക്കാപറ്റയിലെ കേരള അന്ധവിദ്യാലയത്തിൽ പ്രീ ൈപ്രമറി ക്ലാസുകൾക്ക് തുടക്കം. നിലവിൽ ഒന്നു മുതൽ ഏഴു വരെ ക്ലാസുകളിലെ കുട്ടികൾക്കാണ് ഇവിടെ ക്ലാസ്. ഇതോടൊപ്പം ഹൈസ്കൂൾ മുതൽ ഹയർ സെക്കൻഡറി വരെയുള്ള കുട്ടികളെ മറ്റു സ്കൂളുകളിലയച്ച് പഠിപ്പിക്കുന്നുണ്ട്. പ്രീൈപ്രമറിയിൽ മൂന്ന് മുതൽ ആറ് വയസ്സ് വരെയുള്ള കുട്ടികൾക്കാണ് പ്രവേശനം. എല്ലാവർക്കും ഹോസ്റ്റൽ സൗകര്യത്തോടെയുള്ള പഠനരീതിയാണ് സ്കൂളിലേത്. പഠനത്തിലും കലാമത്സരങ്ങളിലും സ്ഥാപനം ഇതിനകം മികവ് തെളിയിച്ചിട്ടുണ്ട്. ഉപകരണ സംഗീതത്തിലും ശാസ്ത്രീയ സംഗീതത്തിലും പ്രത്യേക പരിശീലനം നൽകുന്നുണ്ട്. കമ്പ്യൂട്ടർ പരിശീലനം, തൊഴിൽ പരിശീലനം, ഫാഷൻ ഡിസൈനിങ് തുടങ്ങിയ സംരംഭങ്ങളും ഒരുക്കിയിട്ടുണ്ട്. സ്കൂളിനോടനുബന്ധിച്ച് ബധിര-അന്ധ വിദ്യാലയവും പ്രവർത്തിക്കുന്നുണ്ട്. ബധിരരും മൂകരുമായ അന്ധത ബാധിച്ച വിദ്യാർഥികൾക്ക് ഇവിടെ പ്രത്യേക പരിശീലനം നൽകുന്നു. ജില്ല പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഉമർ അറക്കലും റഷീദ് സീനത്തും ചേർന്ന് പ്രീ ൈപ്രമറി ക്ലാസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് സാബു അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ എ.കെ. യാസിർ, സീനത്ത് റഷീദ്, കെ.കെ. ഫൗസിയ, അബ്്ദുൽ കരീം, കെ.പി. ഉണ്ണികൃഷ്ണൻ, എം.ഇ. നിസാർ, അൻസിയ, ജസ്റ്റിൻ, എ.കെ. നാസർ എന്നിവർ സംസാരിച്ചു.
Next Story