Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2017 9:47 AM GMT Updated On
date_range 2017-07-26T15:17:59+05:30ഡെങ്കി പ്രതിരോധ നടപടി ആരംഭിച്ചില്ല; യൂത്ത് കോൺഗ്രസ് ഫോഗിങ് നടത്തി പ്രതിഷേധിച്ചു
text_fieldsപാലക്കാട്: ഡെങ്കി പ്രതിരോധ നടപടികൾ അരംഭിക്കാത്തതിനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നഗരത്തിൽ ഫോഗിങ് നടത്തി പ്രതിഷേധിച്ചു. നഗരസഭ പരിസരത്ത് നിന്നാരംഭിച്ച ഫോഗിങ് ജി.ബി റോഡ് വഴി സ്റ്റേഡിയം ബസ്സ്റ്റാൻഡിൽ അവസാനിപ്പിച്ചു. മാലിന്യ നീക്കം പരാജയമാണെന്നാരോപിച്ചും ഡെങ്കി പ്രതിരോധ പ്രവർത്തനം ആരംഭിക്കണമെന്നാവശ്യപ്പെട്ടും ജൂലൈ മൂന്നിന് യൂത്ത് കോൺഗ്രസ് കൊതുകുവല പുതച്ച് നഗരസഭയിലെത്തിയിരുന്നു. തുടർന്ന് ഫോഗിങ്, മാലിന്യനീക്കം ഉൾെപ്പടെ പ്രതിരോധ പ്രവർത്തനം ആരംഭിക്കുമെന്ന് നഗരസഭാധികൃതർ ഉറപ്പ് നൽകിയിരുന്നു. എന്നാൽ നാളിതുവരെ ഫോഗിങ് നടത്താൻ നഗരസഭ തയാറായിട്ടില്ല. നഗരസഭയിൽ സ്വന്തമായി അഞ്ച് ഫോഗിങ് മെഷീനുകളാണുള്ളത്. മൂന്നെണ്ണം നിലവിലുള്ളതും രണ്ടെണ്ണം പുതിയതും. ഫോഗിങ്ങിന് ഉപയോഗിക്കുന്ന മരുന്നില്ലെന്ന വിചിത്രവാദം പറഞ്ഞാണ് നഗരസഭ ഫോഗിങ് നടത്താത്തത്. ഇതിൽ പ്രതിഷേധിച്ച് പൊതുജനങ്ങളിൽ നിന്ന് പണം ശേഖരിച്ച് നഗരസഭ ചെയർപേഴ്സന് മണിയോഡർ അയച്ചുനൽകുമെന്നും യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറിയിച്ചു. സമരം നഗരസഭ മുൻ ചെയർമാൻ പി.വി. രാജേഷ് ഉദ്ഘാടനം ചെയ്തു. ബോബൻ മാട്ടുമന്ത അധ്യക്ഷത വഹിച്ചു. കെ. ഭവദാസ്, അനിൽ ബാലൻ, ഹരിദാസ് മച്ചിങ്ങൽ, ദിലീപ് മാത്തൂർ, വിനോദ് പട്ടിക്കര, ബഷീർ പൂച്ചിറ, കെ.എൻ. സഹീർ, റാഫി ജൈനിമേട്, വി. പ്രശോഭ്, ബി. റിജേഷ്, കെ. മൻസൂർ, രാഹുൽ, ഫാസിൽ, എം. ദീപു, നൗഫൽ, ടിൻറു എന്നിവർ സംസാരിച്ചു.
Next Story