Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2017 9:44 AM GMT Updated On
date_range 2017-07-26T15:14:59+05:30വിദ്യാരംഗം പ്രവർത്തനോദ്‌ഘാടനം 28ന്
text_fieldsപട്ടാമ്പി: ഉപജില്ല വിദ്യാരംഗം പ്രവർത്തനോദ്‌ഘാടനം ജൂലൈ 28ന് തുഞ്ചൻ അവാർഡ് ജേതാവ് കലാമണ്ഡലം ശിവദാസൻ നിർവഹിക്കും. ഓട്ടന്തുള്ളൽ അവതരണത്തിന് ശേഷം വിവിധ ശിൽപശാലകൾ നടക്കും. എൽ.പി വിഭാഗത്തിന് ചിത്രരചനയും യു.പി, ഹൈസ്‌കൂൾ വിഭാഗങ്ങൾക്ക് കാവ്യാലാപനവും അടിസ്ഥാനമാക്കിയാണ് ശിൽപശാല. ഓരോ വിഭാഗത്തിലും രണ്ടു കുട്ടികളെ വീതം പങ്കെടുപ്പിക്കണമെന്ന് എ.ഇ.ഒ ഡി. ഷാജിമോൻ അറിയിച്ചു. ചിത്രരചനക്ക് ക്രയോൺസ്, കളർ പെൻസിൽ എന്നിവ കൊണ്ടുവരണം. രജിസ്‌ട്രേഷൻ രാവിലെ 9.30ന് ആരംഭിക്കും. ക്ലബുകൾ ഉദ്ഘാടനം ചെയ്തു പട്ടാമ്പി: ചുണ്ടമ്പറ്റ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ വിവിധ ക്ലബുകളുടെ ഉദ്‌ഘാടനം സ്പിക്മാക് കേരള ഘടകം കോഒാഡിനേറ്റർ ഉണ്ണികൃഷ്ണവാര്യർ നിർവഹിച്ചു. പ്രധാനാധ്യാപകൻ മണികണ്ഠൻ, ഉണ്ണികൃഷ്ണൻ, രാമചന്ദ്രൻ, അനിൽകുമാർ, ജയ എന്നിവർ സംസാരിച്ചു. കൊൽക്കത്തയിൽ നിന്നുള്ള ജിബ്‌ജയ സർക്കാർ കഥക് നൃത്തം അവതരിപ്പിച്ചു.
Next Story