Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2017 9:44 AM GMT Updated On
date_range 2017-07-26T15:14:59+05:30കറുകപുത്തൂർ സംഘർഷം: അഞ്ച് ബി.ജെ.പി പ്രവർത്തകർ അറസ്റ്റിൽ
text_fieldsപട്ടാമ്പി: കറുകപുത്തൂരിൽ കഴിഞ്ഞ ദിവസം സി.പി.എം പ്രവർത്തകരെ ആക്രമിച്ചു പരിക്കേൽപ്പിച്ച കേസിൽ അഞ്ച് ബി.ജെ.പി പ്രവർത്തകർ അറസ്റ്റിൽ. അകിലാണം സ്വദേശികളായ നരിക്കുഴിയിൽ സന്തോഷ്കുമാർ (40), ചെട്ടിയാരത്തു ശ്രീജിത്ത് (21), നെട്ടാത്ത് നിഷാദ് (30), കളരിക്കൽ രഞ്ജിത്ത് (30), മാണിക്യകുന്ന് മണക്കടവത്ത് സുബിൽ (28) എന്നിവരെയാണ് പട്ടാമ്പി സി.ഐ പി.എസ്. സുരേഷിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. പിടിയിലായവർ ബി.ജെ.പി,- ആർ.എസ്.എസ് പ്രവർത്തകരാണെന്നും മുഖ്യ പ്രതിയായ സന്തോഷിെൻറ വാഹനത്തിലാണ് സംഘം അക്രമത്തിനെത്തിയതെന്നും പൊലീസ് പറഞ്ഞു. പരിക്കേറ്റ സി.പി.എം പ്രവർത്തകരായ അഭിലാഷ്, ജിനേഷ്, അൻസാർ എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്. കറുകപുത്തൂർ സെൻററിൽ മുമ്പ് നടന്ന സംഘർഷത്തിെൻറ തുടർച്ചയായിരുന്നു ആക്രമണം. കേസിൽ ഇനിയും പ്രതികൾ പിടിയിലാവാനുണ്ടെന്നും വരും ദിവസങ്ങളിൽ മുഴുവൻ പ്രതികളും പിടിയിലാവുമെന്നും സി.ഐ പറഞ്ഞു. സി.ഐ പി.എസ്. സുരേഷിെൻറ നേതൃത്വത്തിൽ എസ്.ഐ സത്യൻ, എസ്.സി.പി.ഒമാരായ ഗിരീഷ്, ഉണ്ണികൃഷ്ണൻ, സി.പി.ഒമാരായ ബിജുമോൻ, ഷമീർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതി റിമാൻഡ് ചെയ്തു.
Next Story