Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസി.പി.എം കുടുംബസംഗമം

സി.പി.എം കുടുംബസംഗമം

text_fields
bookmark_border
ആനക്കര: സി.പി.എം കപ്പൂർ ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച കുടുംബസംഗമം കുമരെനല്ലൂർ സാസ് ഓഡിറ്റോറിയത്തിൽ സംസ്ഥാന കമ്മിറ്റി അംഗം എം. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ. മൂസക്കുട്ടി അധ്യക്ഷത വഹിച്ചു. വി.കെ. മനോജ്കുമാർ, വി. മുസ്തഫ, വി. ഇക്ബാൽ, സിന്ധു മാവറ എന്നിവർ സംസാരിച്ചു. വി.കെ. മനോജ് സ്വാഗതം പറഞ്ഞു. 'സ്വാസ്ഥ്യ -2017' ആനക്കര: കപ്പൂർ ഗ്രാമപഞ്ചായത്തും കോഴിക്കര ഗവ. ആയുർവേദ ഡിസ്പെൻസറിയും സംയുക്തമായി സംഘടിപ്പിച്ച പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനമായ 'സ്വാസ്ഥ്യ -2017'ന് സമാപനമായി. ചേക്കോട് വായനശാല, കുമരനെല്ലൂർ ജി.എൽ.പി സ്കൂൾ, കല്ലടത്തൂർ 'മനസ്സ്', കൊള്ളന്നൂർ 'തണൽ', പള്ളങ്ങാട്ടുചിറ എന്നിവിടങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചത്. ബോധവത്കരണ ക്ലാസ്, വൈദ്യപരിശോധന, മരുന്ന് വിതരണം എന്നിവ ചേർന്നതായിരുന്നു പരിപാടി. ഡോ. പി.കെ. കൃഷ്ണദാസ് നേതൃത്വം നൽകി. വിവിധ കേന്ദ്രങ്ങളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സിന്ധു മാവറ, വൈസ് പ്രസിഡൻറ് കെ. മൂസക്കുട്ടി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സുജിത, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സൽമ ടീച്ചർ, ഉഷ വാസു, ഗീത, ജയന്തി, വി. മുസ്തഫ, സുജിത എന്നിവർ നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story