Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2017 9:44 AM GMT Updated On
date_range 2017-07-26T15:14:59+05:30കഞ്ചാവ് കടത്ത് ഡാൻസർമാർ വഴിയും; മൂന്നുപേർ പിടിയിൽ
text_fieldsആലത്തൂർ: തമിഴ്നാട്ടിൽനിന്ന് കഞ്ചാവ് കടത്തിയതിന് പിടിയിലായ മൂന്ന് യുവാക്കൾ സംസ്ഥാനത്തെ പ്രഫഷനൽ ഡാൻസർമാർ. ആലുവ മാറമ്പിള്ളി അമ്പാഴത്ത് സഞ്ജയ് (19), ആലപ്പുഴ അമ്പലപ്പുഴ പുറക്കാട് കരിക്കനാക്കുടി അബു താഹിർ (20), നോർത്ത് പറവൂർ വടക്കേക്കര പതിശ്ശേരി സൂരജ് (19) എന്നിവരെയാണ് പിടികൂടിയത്. ഈറോഡിൽനിന്ന് കഞ്ചാവ് വാങ്ങി ആലത്തൂർ സ്വാതി ജങ്ഷനിൽ ബസിറങ്ങി സഞ്ജയിെൻറ സുഹൃത്തിനെ കാണാൻ കാവുമൈതാനത്തെത്തിയപ്പോഴാണ് കഴിഞ്ഞ ദിവസം രാത്രി ഇവർ പിടിയിലായത്. കേരളത്തിനകത്തും പുറത്തും വിവിധ സിനിമാറ്റിക് ഡാൻസ് ട്രൂപ്പുകളിൽ പ്രഫഷനൽ ഡാൻസർമാരാണ് സൂരജും സഞ്ജയുമെന്ന് പൊലീസ് പറഞ്ഞു. സഞ്ജയിെൻറ ബാഗിൽനിന്ന് 170 ഗ്രാമും മറ്റ് രണ്ടുപേരുടെ പക്കൽനിന്ന് അഞ്ച് ഗ്രാം വീതവുമാണ് പിടിച്ചെടുത്തത്. എസ്.ഐ എസ്. അനീഷ്, പ്രബേഷനൽ എസ്.ഐ ജയപ്രദീപ്, എ.എസ്.ഐ ചെന്താമര, സി.പി.ഒമാരായ സൂരജ് ബാബു, പ്രദീപ് എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ പിടികൂടിയത്.
Next Story