Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2017 9:41 AM GMT Updated On
date_range 26 July 2017 9:41 AM GMTഉദ്യോഗസ്ഥരുടെ പാദസേവകരായ മുഴുവൻ പൊലീസുകാർക്കും സ്റ്റേഷൻ ഡ്യൂട്ടി നൽകും –തച്ചങ്കരി
text_fieldsbookmark_border
ഉദ്യോഗസ്ഥരുടെ പാദസേവകരായ മുഴുവൻ പൊലീസുകാർക്കും സ്റ്റേഷൻ ഡ്യൂട്ടി നൽകും –തച്ചങ്കരി തിരുവനന്തപുരം: ഉദ്യോഗസ്ഥരുടെ പാദസേവകരായ മുഴുവൻ പൊലീസ് ഉദ്യോഗസ്ഥരെയും ഉടൻ പൊലീസ് സ്റ്റേഷനുകളിൽ ഡ്യൂട്ടിക്ക് നിയമിക്കുമെന്ന് ഹെഡ്ക്വാർട്ടേഴ്സ് എ.ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരി. വിവിധ സ്പെഷൽ യൂനിറ്റുകളിലും നിരവധി പൊലീസുകാർ പണിയെടുക്കാതെ നിൽക്കുന്നുണ്ട്. അത്തരക്കാരെ കണ്ടെത്തി മടക്കി അയക്കും. ചില ആളുകൾ സർവിസിൽനിന്ന് വിരമിച്ച ഉടൻ വിവാദ പ്രസ്താവനകൾ നടത്തുന്നു. അത് അവർക്ക് തന്നെ പാരയാകുകയാണെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ, പൊലീസ് അസോസിയേഷൻ റൂറൽ ജില്ല കമ്മിറ്റി സംയുക്തമായി സംഘടിപ്പിച്ച പ്രതിഭ പുരസ്കാര വിതരണവും യാത്രയയപ്പും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story