Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2017 9:35 AM GMT Updated On
date_range 2017-07-26T15:05:58+05:30യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം
text_fieldsഎടപ്പാൾ: പ്ലസ് വൺ സീറ്റ് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തിയ എം.എസ്.എഫ് പ്രവർത്തകരെ പൊലീസ് മർദിച്ചതിൽ പ്രതിഷേധിച്ച് എടപ്പാളിൽ യൂത്ത് ലീഗ് പ്രവർത്തകർ പ്രകടനം നടത്തി. വി.വി.എം. മുസ്തഫ, പത്തിൽ സിറാജ്, ഹസൈനാർ നെല്ലിശ്ശേരി, സി.പി. ജമാൽ, വി.കെ.എ. മജീദ്, എം.കെ. മുജീബ്, സുലൈമാൻ പാലപ്ര, സജീർ വട്ടംകുളം, ടി.പി. റാഷിദ്, ഷുഹൈബ് എന്നിവർ നേതൃത്വം നൽകി. തുയ്യം ജി.എൽ.പി സ്കൂളിന് പുതിയ വാഹനമായി എടപ്പാൾ: എം.എൽ.എ ഫണ്ടിൽനിന്ന് തുയ്യം ജി.എൽ.പി സ്കൂളിന് അനുവദിച്ച വാഹനത്തിെൻറ ഉദ്ഘാടനവും താക്കോൽദാനവും മന്ത്രി കെ.ടി. ജലീൽ നിർവഹിച്ചു. എടപ്പാൾ പഞ്ചായത്ത് പ്രസിഡൻറ് പി.പി. ബിജോയ് അധ്യക്ഷത വഹിച്ചു. 'ഒരുവട്ടം കൂടി തുയ്യം സ്കൂളിലേക്ക്' എന്ന പൂർവ വിദ്യാർഥി കൂട്ടായ്മയിലെ അംഗം തലകാട്ട് മണികണ്ഠൻ കുട്ടികൾക്ക് പഠനാവശ്യത്തിനായി നൽകിയ ലാപ്ടോപ് മന്ത്രി സ്‌കൂൾ അധികൃതർക്ക് കൈമാറി. കെ. പ്രഭാകരൻ, പി.വി. ലീല, പി. പ്രദീപ്കുമാർ, പി.വി. നളിനി, പി.പി. വിജി, മിനിമോൾ, രവീന്ദ്രൻ, പ്രേമൻ കുട്ടത്ത്, റഫീഖ് പിലാക്കൽ, മുകുന്ദൻ മാസ്റ്റർ, ഉണ്ണിമായ ടീച്ചർ, കെ. പ്രദീപ് കുമാർ, പി.കെ. പത്മിനി എന്നിവർ സംസാരിച്ചു.
Next Story