Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅനസ്​ എടത്തൊടികക്ക്​...

അനസ്​ എടത്തൊടികക്ക്​ ജന്മനാടി​െൻറ ആദരം 29ന്​

text_fields
bookmark_border
കൊണ്ടോട്ടി: മികച്ച ഇന്ത്യൻ ഫുട്ബാളറായി തെരഞ്ഞെടുക്കപ്പെട്ട അനസ് എടത്തൊടികക്ക് ജന്മനാട് ആദരമൊരുക്കുന്നു. ജൂലൈ 29ന് യുനൈറ്റഡ് ക്ലബും മുണ്ടപ്പലം പൗരാവലിയും ചേർന്നാണ് പരിപാടി ഒരുക്കുന്നത്. മുണ്ടപ്പലത്ത് ഒരുക്കിയിരിക്കുന്ന സ്വീകരണ സമ്മേളനം സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി അനസിന് നാട്ടുകാരുടെ ഉപഹാരം സമർപ്പിക്കും. ടി.വി. ഇബ്രാഹീം എം.എൽ.എ അധ്യക്ഷത വഹിക്കും. പരിപാടിയുടെ ഭാഗമായി കൊണ്ടോട്ടിയിലെ മുഴുവൻ ക്ലബുകളെയും അണിനിരത്തിയുള്ള ഘോഷയാത്ര ൈവകീട്ട് നാലിന് കൊണ്ടോട്ടി കുറുപ്പത്ത് നിന്ന് ആരംഭിച്ച് മുണ്ടപ്പലത്ത് സമാപിക്കും. വാർത്തസമ്മേളനത്തിൽ നഗരസഭ ചെയർമാൻ സി.കെ. നാടിക്കുട്ടി, കൗൺസിലർമാരായ യു.കെ. മമ്മദീശ, വി. അബ്ദുൽ ഹക്കീം, പി. മഹേഷ്, ഒ. ജമാൽ, കെ.എം. കുഞ്ഞിമുഹമ്മദ്, അഡ്വ. സിദ്ദീഖ് തുടങ്ങിയവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story