Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightരാജാസിലെ സ്വാഭാവിക...

രാജാസിലെ സ്വാഭാവിക ജലാശയത്തിൽ ഇനി മത്സ്യക്കൃഷിയും

text_fields
bookmark_border
കോട്ടക്കൽ: ഗവ. രാജാസ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഹരിത സേനയും സയൻസ്‌ ക്ലബും സംയുക്തമായി രാജാസിൽ മത്സ്യക്കൃഷി ആരംഭിച്ചു. സ്‌കൂളിലെ സ്വാഭാവിക ജലാശയത്തിൽ കട്‌ല, രോഹു, ഗ്രാസ് കാർപ്, ഫിലോപ്പി എന്നിങ്ങനെ നാലിനങ്ങളിൽപ്പെട്ട ആയിരം മത്സ്യ കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. കോട്ടക്കൽ നഗരസഭ ചെയർമാൻ കെ.കെ. നാസർ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ച് പദ്ധതി ഉദ്ഘാടനം ചെയ്തു. മണ്ണുത്തി കാർഷിക ഗവേഷണ കേന്ദ്രത്തിൽനിന്ന് കൊണ്ടുവന്ന മത്സ്യക്കുഞ്ഞുങ്ങളെയാണ് ജലാശയത്തിൽ നിക്ഷേപിച്ചത്. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ സാജിദ് മങ്ങാട്ടിൽ, പി.ടി.എ പ്രസിഡൻറ് ഡോ. സന്തോഷ് വള്ളിക്കാട്, പ്രിൻസിപ്പൽ ഇ.എൻ. വനജ, ഹെഡ്മിസ്ട്രസ് കെ.വി. ലത, കെ.കെ. നിർമല, കെ. മുജീബ് റഹ്മാൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story