Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതദ്ദേശ സ്വയംഭരണ...

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഒഴിവ് നികത്തണം ^മുസ്‌ലിം ലീഗ്

text_fields
bookmark_border
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഒഴിവ് നികത്തണം -മുസ്‌ലിം ലീഗ് തിരൂരങ്ങാടി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ഒഴിവ് അടിയന്തരമായി നികത്തണമെന്ന് തിരൂരങ്ങാടി നിയോജക മണ്ഡലം മുസ്‌ലിം ലീഗ് ജനപ്രതിനിധികളുടെ യോഗം ആവശ്യപ്പെട്ടു. പഞ്ചായത്ത്, മുനിസിപ്പാലിറ്റികളിലെ ജീവനക്കാരെ അനാവശ്യമായി സ്ഥലം മാറ്റുന്നതിനാൽ ഓഫിസ് പ്രവര്‍ത്തനം പൂര്‍ണമായും താളം തെറ്റിയ നിലയിലാണ്. സര്‍ക്കാറി​െൻറ ജനദ്രോഹ നയങ്ങള്‍ക്കെതിരെ വ്യാഴാഴ്ച മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റി നടത്തുന്ന തിരൂരങ്ങാടി താലൂക്ക് ഓഫിസ് മാര്‍ച്ച് വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു. യോഗത്തില്‍ പി.എസ്.എച്ച്. തങ്ങള്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദ് കുട്ടി മുന്‍ഷി, വി.പി. കോയ ഹാജി, അലി തെക്കേപ്പാട്ട്, സി. അബൂബക്കര്‍ ഹാജി, കെ.കെ. നഹ, സി.പി. ജമീല അബൂബക്കര്‍, കെ.ടി. റഹീദ, പൊതുവത്ത് ഫാത്തിമ, എം.പി. കുഞ്ഞിമൊയ്തീന്‍, എം.പി. മുഹമ്മദ് ഹസ്സന്‍, എം. അബ്ദുറഹ്മാന്‍ കുട്ടി, വി.ടി. സുബൈര്‍ തങ്ങൾ, എച്ച്. ഹനീഫ, സി.കെ.എ. ജബ്ബാര്‍, കാവുങ്ങല്‍ ഫാത്തിമ, മാതോളി നബീസു, എം.എ.കെ. തങ്ങള്‍, അരിമ്പ്ര മുക്താർ, യു.കെ. മുസ്തഫ മാസ്റ്റര്‍ എന്നിവർ സംസാരിച്ചു. താലൂക്ക് ഓഫിസ് മാര്‍ച്ച് നാളെ തിരൂരങ്ങാടി: സര്‍ക്കാറി​െൻറ ജനദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ച് മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിരൂരങ്ങാടി താലൂക്ക് ഓഫിസിലേക്ക് വ്യാഴാഴ്ച മാര്‍ച്ച് നടത്തും. രാവിലെ 10ന് ചെമ്മാട് ബ്ലോക്ക് റോഡ് പരിസരത്തുനിന്ന് ആരംഭിക്കും. വില്ലേജ് ഓഫിസ് മാര്‍ച്ച് തിരൂരങ്ങാടി: പൊതുജനങ്ങളെ പ്രയാസപ്പെടുത്തുന്ന ഉദ്യോഗസ്ഥ നിലപാടിനെതിരെ മൂന്നിയൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വില്ലേജ് ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വി.പി. സൈതലവി എന്ന കുഞ്ഞാപ്പു അധ്യക്ഷത വഹിച്ചു. ജില്ല മുസ്‌ലിം ലീഗ് സെക്രട്ടറി എം.എ. ഖാദര്‍, മണ്ഡലം ജനറല്‍ സെക്രട്ടറി ബക്കര്‍ ചെര്‍ണൂര്‍, ഹനീഫ മൂന്നിയൂർ, സലീം ഐദീദ് തങ്ങള്‍, എം.എ. അസീസ്, ഹൈദര്‍ കെ. മൂന്നിയൂര്‍, സി. കുഞ്ഞിബാവ ഹാജി, എം. സൈതലവി, പി.കെ. നവാസ്, ഒ. അബ്ദുറഹ്മാന്‍, എം.എ. സുഹൈല്‍ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story