Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2017 9:26 AM GMT Updated On
date_range 2017-07-26T14:56:59+05:30സ്വകാര്യ ബസുകളിൽ കൺസെഷൻ നിഷേധിക്കുന്നതായി പരാതി
text_fieldsപുലാമന്തോൾ: സ്വകാര്യ ബസുകൾ വിദ്യാർഥികൾക്ക് കൺെസഷൻ നിഷേധിക്കുന്നതായി പരാതി. പുലാമന്തോൾ ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്കാണ് കൺസെഷൻ നിഷേധിക്കുന്നതായി പരാതിയുള്ളത്. ശനിയാഴ്ച സ്പെഷൽ ക്ലാസിനെത്തുന്ന വിദ്യാർഥികൾക്കാണ് മുഴുവൻ തുകയും നൽകേണ്ടി വരുന്നത്. പത്താംതരത്തിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് അവധി ദിവസങ്ങളിൽ മിക്ക വിദ്യാലയങ്ങളിലും ക്ലാസുണ്ടാവുന്നത് പതിവാണ്. അവധി ദിവസങ്ങളിൽ കൺസെഷൻ അനുവദിക്കാനാവില്ലെന്നാണ് ബസ് ജീവനക്കാർ പറയുന്നതെങ്കിലും സ്കൂൾ യൂനിഫോമിൽ യാത്ര ചെയ്യുന്ന വിദ്യാർഥിക്ക് പൊതുഅവധി ദിവസങ്ങൾക്ക് പുറമെ മധ്യവേനലവധിക്കാലമായ ഏപ്രിൽ, മേയ് മാസങ്ങളിൽ പോലും കൺസെഷൻ അനുവദിക്കണമെന്നതാണ് ട്രാൻസ്പോർട്ട് കമീഷണറേറ്റ് നിയമം പറയുന്നത്. ഇക്കാര്യം അവഗണിച്ചാണ് ബസ് ജീവനക്കാർ വിദ്യാർഥികളിൽനിന്ന് മുഴുവൻ തുകയും ഈടാക്കുന്നത്. അല്ലാത്തവരെ ബസിൽ നിന്നിറക്കി വിടുന്നതായും പറയപ്പെടുന്നു. ഇതിന് പുറമെ സ്കൂൾ പടിയിൽ മിക്ക ബസുകളും നിർത്താതെ പോവുന്നതും പതിവാണ്. അമിത തുക ഈടാക്കുന്നതിനെതിരെ വിദ്യാർഥിയുടെ രക്ഷിതാവ് കഴിഞ്ഞ വർഷം പെരിന്തൽമണ്ണ സബ് ആർ.ടി ഓഫിസിൽ പരാതി നൽകിയിരുന്നെങ്കിലും അധികൃതർ ഒരു നടപടിയും സ്വീകരിച്ചില്ല. ഇനിയും നടപടി സ്വീകരിക്കാത്തപക്ഷം നിയമ നടപടികൾ സ്വീകരിക്കുമെന്ന് രക്ഷിതാവ് പറഞ്ഞു.
Next Story