Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 July 2017 9:24 AM GMT Updated On
date_range 2017-07-26T14:54:01+05:30സ്പോർട്സ്, ഗെയിംസ് മത്സരങ്ങൾ ബഹിഷ്കരിക്കാനുറച്ച് കായികാധ്യാപകർ
text_fieldsതസ്തിക നിർണയത്തിലെ അവഗണനക്കെതിരെ സമരനോട്ടീസ് നൽകി മലപ്പുറം: ഉപജില്ല തലം മുതൽ സ്പോർട്സ്, ഗെയിംസ് മത്സരങ്ങൾ ബഹിഷ്കരിക്കുമെന്ന തീരുമാനവുമായി കായികാധ്യാപകർ മുന്നോട്ട്. തസ്തിക നിർണയത്തിലെ അവഗണനയിൽ പ്രതിഷേധിച്ച് സംയുക്ത കായികാധ്യാപക സംഘടന പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് കഴിഞ്ഞ ദിവസം സമരനോട്ടീസ് നൽകി. സംസ്ഥാനത്തെ മുഴുവൻ സ്പോർട്സ് ആൻഡ് ഗെയിംസ് ഉപജില്ല സെക്രട്ടറിമാരും രാജിവെച്ച് കായികമേളകളുടെ നടത്തിപ്പിൽനിന്ന് പിന്മാറുമെന്ന് സംഘടന നേതൃത്വം പ്രഖ്യാപിച്ചിട്ടുണ്ട്. തസ്തിക നിർണയ നടപടികൾ പൂർത്തിയായതോടെ നൂറുകണക്കിന് സ്പെഷലിസ്റ്റ് അധ്യാപകർക്കാണ് അവസരം നഷ്ടപ്പെട്ടത്. മറ്റെല്ലാ തസ്തികകളും സംരക്ഷിക്കാൻ അധ്യാപക----വിദ്യാർഥി അനുപാതത്തിൽ മാറ്റം വരുത്തിയിട്ടും കല, കായിക, പ്രവൃത്തിപരിചയ അധ്യാപകരെ പരിഗണിച്ചില്ല. പലർക്കും രണ്ടോ അതിലധികമോ സ്കൂളുകളിൽ ജോലി ചെയ്യേണ്ട അവസ്ഥയുമുണ്ട്. പ്രമോഷൻ സാധ്യതകളും മറ്റാനുകൂല്യങ്ങളുമില്ല. ഈ സാഹചര്യത്തിലാണ് ആഗസ്റ്റ് ആദ്യവാരം ആരംഭിക്കാനിരിക്കുന്ന ഉപജില്ല ഗെയിംസ് മുതൽ മേളകൾ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തത്. കായികാധ്യാപകരാണ് ഉപജില്ല സെക്രട്ടറിമാർ. മേളകളുടെ നടത്തിപ്പ് ചുമതല ഇവർക്കാണ്. ഭാവിപരിപാടികൾ ചർച്ച ചെയ്യാൻ ജൂലൈ 29ന് എറണാകുളത്ത് സംയുക്ത കായികാധ്യാപക സംഘടന യോഗം ചേരും. ---
Next Story