Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 July 2017 8:26 AM GMT Updated On
date_range 2017-07-25T13:56:59+05:30പരിപാടികൾ ഇന്ന്
text_fieldsകാവശ്ശേരി കൊങ്ങാളക്കോട് ശ്രീകൃഷ്ണ ക്ഷേത്രം: രാമായണപാരായണം -5.30, ദീപാരാധന --6.30, പ്രസാദ വിതരണം - 7.00 കുറുക്കൻ കുണ്ടിലെ വിവാദ കുടിയിറക്ക് ജില്ല കലക്ടർ ഇന്ന് സ്ഥലം സന്ദർശിക്കും അഗളി: കുറുക്കൻ കുണ്ടിലെ വിവാദ കുടിയിറക്ക് പ്രദേശത്ത് ജില്ല കലക്ടർ ചൊവ്വാഴ്ച സന്ദർശനം നടത്തും. 20 ഏക്കർ സ്ഥലത്തെ വാഴത്തോട്ടമാണ് ഇവിടെ വനംവകുപ്പ് നശിപ്പിച്ചത്. സംഭവത്തെ തുടർന്നുണ്ടായ സംഘർഷത്തിന് പരിഹാരമുണ്ടാക്കാനായി ജില്ല കലക്ടറുടെ പ്രതിനിധിയായി എത്തിയ മണ്ണാർക്കാട് തഹസിൽദാർ ഉണ്ടാക്കിയ തീരുമാനങ്ങളിൽനിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പിൻമാറുകയായിരുന്നു. കർഷകർക്കെതിരെ കേസെടുക്കിെല്ലന്നും കൃഷി നശിപ്പിച്ചതിന് നഷ്ടപരിഹാരം വനം വകുപ്പ് നൽകണമെന്നും പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കുന്നതു വരെ വനംവകുപ്പ് സംയമനം പാലിക്കണമെന്നുമാണ് തീരുമാനമുണ്ടായിരുന്നത്. എന്നാൽ, പിറ്റേന്നു തന്നെ വനം ഉദ്യോഗസ്ഥരുടെ പരാതിയെത്തുടർന്ന് പൊലീസ് കർഷകർക്കെതിരെ കേസെടുത്തു. നഷ്ടപരിഹാരം നൽകാമെന്ന ധാരണയിൽനിന്ന് വകുപ്പ് പിൻമാറുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ജില്ല കലക്ടറും സബ് കലക്ടറും അടങ്ങുന്ന സംഘം പ്രദേശം സന്ദർശിക്കുന്നത്. പൊലീസ് നിരീക്ഷണം ശക്തമാക്കി അഗളി: അട്ടപ്പാടി കുറുക്കൻകുണ്ട് വിഷയത്തിൽ മാവോവാദികൾ സാന്നിധ്യമുറപ്പിക്കുന്നതിന് തടയാൻ പൊലീസും രഹസ്യാന്വേഷണ വിഭാഗങ്ങളും നിരീക്ഷണം ശക്തമാക്കി. അട്ടപ്പാടിയിൽ മാവോവാദി സാന്നിധ്യം റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിലൊന്നാണ് കുറുക്കൻകുണ്ട് മേഖല. ആദിവാസി ഭൂമിപ്രശ്നങ്ങളും കുടിയേറ്റക്കാരും വനം, റവന്യൂ വകുപ്പുകളും തമ്മിലുള്ള തർക്കങ്ങളും ഉയർത്തിപ്പിടിച്ച് മേഖലയിൽ സ്വാധീനമുറപ്പിക്കാനുള്ള ശ്രമമാണ് ഇവർ നടത്തിയിരുന്നത്. എന്നാൽ പൊലീസിെൻറ ശക്തമായ ഇടപെടലിനെത്തുടർന്നും ആദിവാസികൾ അടക്കമുള്ള പ്രദേശവാസികളുടെ നിസഹകരണം മൂലവും ഇത് കഴിയാതെ പോകുകയായിരുന്നു.
Next Story