Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 July 2017 8:26 AM GMT Updated On
date_range 2017-07-25T13:56:59+05:30ദേശീയപാതയിലെ കുഴികൾ അപകട ഭീഷണി
text_fieldsമണ്ണാർക്കാട്: ദേശീയപാത 966ൽ മണ്ണാർക്കാട്-പാലക്കാട് റൂട്ടിൽ റോഡിലെ കുഴികൾ അപകട ഭീഷണി ഉയർത്തുന്നു. കുമരംപുത്തൂർ ചുങ്കം മുതൽ പാലക്കാട് വരെയുള്ള 40 കിലോമീറ്ററോളം നീളമുള്ള റോഡിെൻറ പലഭാഗങ്ങളിൽ വൻ ഗർത്തമാണുള്ളത്. മഴ ശക്തമായതോടെ കുഴികളിൽ വെള്ളം നിറഞ്ഞ് മൂടികിടക്കുന്നത് ഇരുചക്രവാഹനങ്ങളെയും മുച്ചക്രവാഹനങ്ങളെയും അപകടത്തിൽപ്പെടുത്തുന്നുണ്ട്. കൊറ്റിയോട് ഉൾപ്പെടെയുള്ള ജങ്ഷനുകളിലെ റോഡിെൻറ തകർച്ച ഏറെ യാത്രാക്ലേശമുണ്ടാക്കുന്നുണ്ട്. മണ്ണാർക്കാട് നഗരത്തിൽ പല ഭാഗത്തും രൂപംകൊണ്ട കുഴികൾ കഴിഞ്ഞ ദിവസങ്ങളിൽ പൊലീസുകാർ മുൻകൈ എടുത്ത് അടച്ചെങ്കിലും കർക്കടക മാസത്തിലെ മഴയിൽ ഇത് വീണ്ടും ഗർത്തങ്ങളായി മാറി.
Next Story