Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസർവകലാശാലയിലേക്ക്​...

സർവകലാശാലയിലേക്ക്​ യൂത്ത്​ കോൺഗ്രസ്​ മാർച്ച്​

text_fields
bookmark_border
തേഞ്ഞിപ്പലം: സി.എൽ.ആർ തൊഴിലാളികൾ നടത്തി വരുന്ന സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സർവകലാശാല ഭരണകാര്യാലയത്തിലേക്ക് മാർച്ച് നടത്തി. നീതി നിഷേധം തുടർന്നാൽ ബുധനാഴ്ച മുതൽ അനിശ്ചിതകാല നിരാഹാര സമരത്തിന് യൂത്ത് കോൺഗ്രസ് നേതൃത്വം നൽകുമെന്ന് നേതാക്കൾ അറിയിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി. ഇഫ്തിഖാറുദ്ദീൻ ഉദ്ഘാടനം ചെയ്തു. റിയാസ് മുക്കോളി അധ്യക്ഷത വഹിച്ചു. പി.ആർ. രോഹിൽനാഥ്, എ.കെ. അബ്ദുറഹിമാൻ, പി. നിധീഷ്, ടി.പി. ഗോപിനാഥൻ, ടി.എം. മനീഷ്, സിയാദ് പേങ്ങാടൻ, വിനോദ് കുനേരി, അൻഷിദ് ഏരിക്കുന്നൻ, രാജേഷ് ചാക്യാടൻ, സി. ഉണ്ണി മൊയ്തു, ചെമ്പൻ ലത്തീഫ്, ലത്തീഫ് കൂട്ടാലുങ്ങൽ എന്നിവർ സംസാരിച്ചു. ഫോട്ടോ: കാലിക്കറ്റ് സർവകലാശാലയിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് സംസ്ഥാന ജനറൽ സെക്രട്ടറി പി. ഇഫ്തിഖാറുദ്ദീൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story