Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസർക്കാർ നിയമനങ്ങളിൽ...

സർക്കാർ നിയമനങ്ങളിൽ ഒരു ശതമാനം കായികതാരങ്ങൾക്ക് ^മന്ത്രി എ.സി. മൊയ്തീൻ

text_fields
bookmark_border
സർക്കാർ നിയമനങ്ങളിൽ ഒരു ശതമാനം കായികതാരങ്ങൾക്ക് -മന്ത്രി എ.സി. മൊയ്തീൻ 64 പേരുടെ നിയമനത്തിന് 28ന് ഉത്തരവിറങ്ങും മഞ്ചേരി: സർക്കാർ നിയമനങ്ങളിൽ ഒരു ശതമാനം കായികതാരങ്ങൾക്ക് സംവരണം ചെയ്യാൻ തീരുമാനം. ഇതിനായി നിയമഭേദഗതി കൊണ്ടുവരുമെന്ന് മഞ്ചേരിയിൽ ഒരു ചടങ്ങിനെത്തിയ കായികമന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു. കായികരംഗത്തുള്ളവർക്ക് തൊഴിൽ സുരക്ഷയോ േഭദപ്പെട്ട തൊഴിലോ ഇല്ലെന്ന പരാതി പരിഹരിക്കാനാണിത്. 68 കായികതാരങ്ങൾക്ക് യോഗ്യതയനുസരിച്ച് സർക്കാർ സർവിസിൽ നിയമനം നൽകാൻ തീരുമാനമായിട്ടുണ്ട്. നാലു പേരുെട നിയമന ഉത്തരവ് ഏതാനും ദിവസം മുമ്പിറങ്ങി. ബാക്കി 64 പേരുടെ ഉത്തരവ് ജൂലൈ 28ന് ഇറങ്ങുമെന്ന് മന്ത്രി പറഞ്ഞു. വർഷത്തിൽ 50 പേർക്ക് ഇത്തരത്തിൽ ജോലി നൽകാനാകും. നാല് വർഷമായി കായികതാരങ്ങളുടെ നിയനം നടന്നിട്ടില്ല. നാല് വർഷത്തെ കണക്ക് പ്രകാരം 200 പേർക്ക് നിയമനം ലഭിക്കാനുണ്ട്. പി.എസ്.സി വഴി നിയമനം നടത്തുന്നതിൽ ഒരു ശതമാനം സംവരണം വരുന്നത് നേരിട്ടുള്ള നിയമനമല്ല. നിലവിൽ പൊതുമേഖല സ്ഥാപനങ്ങളിൽ കെ.എസ്.ഇ.ബിയിൽ മാത്രമാണ് ഇത്തരത്തിൽ കായികതാരങ്ങൾക്ക് നിയമനം സംവരണം ചെയ്തിട്ടുള്ളത്.
Show Full Article
TAGS:LOCAL NEWS 
Next Story