Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 July 2017 8:23 AM GMT Updated On
date_range 2017-07-25T13:53:31+05:30പ്രണബ്മുഖർജിയിൽ നിന്ന് ദേശീയ പുരസ്കാരം ഏറ്റുവാങ്ങിയ സ്മരണയിൽ അബ്ദുൽ ജബ്ബാർ
text_fieldsതിരൂർ: പ്രണബ് മുഖർജി രാഷ്ട്രപതി പദവി ഒഴിയുമ്പോൾ എൻ.എസ്.എസ് ടെക്നിക്കൽ സെൽ സംസ്ഥാന പ്രോഗ്രാം കോഒാഡിനേറ്റർ അബ്ദുൽ ജബ്ബാർ അഹമ്മദിെൻറ മനസ്സിൽ അപൂർവതയുടെ മധുര സ്മരണ. മൂന്നു തവണ ഒരേ പുരസ്കാരം ഒരേ രാഷ്ട്രപതിയിൽ നിന്ന് സ്വീകരിക്കാനായ നേട്ടത്തിന്നുടമയാണ് തിരൂർ കൂട്ടായി സ്വദേശിയായ ഇദ്ദേഹം. 2011, 2014, 2015 വർഷങ്ങളിലാണ് ദേശീയതലത്തിലെ മികച്ച എൻ.എസ്.എസ് പ്രോഗ്രാം കോഒാഡിനേറ്റർക്കുള്ള പുരസ്കാരം പ്രണബ്മുഖർജിയിൽ നിന്ന് ഏറ്റുവാങ്ങിയത്. 2011ലാണ് ചേളാരി എ.കെ.എൻ.എം ഗവ. പോളിടെക്നിക് കോളജ് ഇലക്ട്രോണിക്സ് വിഭാഗം അധ്യാപകനായ അബ്ദുൽ ജബ്ബാർ ടെക്നിക്കൽ സെൽ സംസ്ഥാന കോഒാഡിനേറ്ററായി നിയമിതനായത്. സംസ്ഥാനത്തെ മൊത്തം എൻ.എസ്.എസ് പ്രവർത്തനങ്ങളെ പൊതു വെബ്സൈറ്റിലൂടെ ക്രോഡീകരിച്ചതിനായിരുന്നു ആദ്യ വർഷത്തെ പുരസ്കാരം. ഡിജിറ്റൽ സാക്ഷരത യജ്ഞം വിജയകരമായി നടപ്പാക്കിയതിനാണ് 2014ൽ പുരസ്കാരം ലഭിച്ചത്. സംസ്ഥാന സർക്കാരിെൻറ പുനർജനി പദ്ധതിയിലൂടെ സർക്കാർ ആശുപത്രികളിലെ 19.5 കോടി വിലവരുന്ന ഉപകരണങ്ങൾ പ്രവർത്തന യോഗ്യമാക്കിയ ഉദ്യമമാണ് 2015ൽ രാജ്യം അംഗീകരിച്ചത്. ഒന്നര ലക്ഷം പേർക്ക് സൗജന്യ തൊഴിൽപരിശീലനം നൽകിയ പദ്ധതിയും പുരസ്കാരം തേടിയെത്താൻ സഹായിച്ചു. 2015ൽ മികച്ച സംസ്ഥാന ഡയറക്ടറേറ്റിനുള്ള പുരസ്കാരവും ലഭിച്ചു. പുനർജനി പദ്ധതിയുടെ രണ്ടാം ഘട്ടമായി 55 സർക്കാർ ആശുപത്രികളിലായി 15 കോടിയുടെ ഉപകരണങ്ങൾ പ്രവർത്തന യോഗ്യമാക്കുന്ന ദൗത്യമാണ് എൻ.എസ്.എസ് ടെക്ക്നിക്കൽ സെൽ ഈ വർഷം ഏറ്റെടുക്കുന്നതെന്ന് അബ്ദുൽ ജബ്ബാർ അഹമ്മദ് പറഞ്ഞു. ഭാര്യ: ഫാത്തിമ. മക്കൾ: അബ്ദുൽ ഖയ്യൂം അഹമ്മദ്, അദിനാൻ അഹമ്മദ്, തൻവീർ അഹമ്മദ്, ദാനിയ അഹമ്മദ്. Tir G1nss award photo tirg nss award: 2015ലെ പുരസ്കാരം രാഷ്ട്രപ്രതി പ്രണബ് മുഖർജിയിൽ നിന്ന് അബ്ദുൽ ജബ്ബാർ അഹമ്മദ് ഏറ്റുവാങ്ങുന്നു
Next Story