Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 July 2017 8:21 AM GMT Updated On
date_range 25 July 2017 8:21 AM GMTമോദി സര്‍ക്കാറിെൻറ ജനവിരുദ്ധ നിലപാടുകള്‍ക്കെതിരെ മതേതര പാര്‍ട്ടികൾ
text_fieldsbookmark_border
വളാഞ്ചേരി: മോദി സര്‍ക്കാറിെൻറ ജനവിരുദ്ധ നിലപാടുകള്‍ക്കെതിരെ മതേതര പാര്‍ട്ടികളുടെ ഐക്യനിര ശക്തിപ്പെടുത്തണമെന്ന് സിഡ്കോ ചെയര്മാന് നിയാസ് പുളിക്കലകത്ത് പറഞ്ഞു. മോദി സര്‍ക്കാറിെൻറ ജനവിരുദ്ധ നിലപാടുകള്‍ക്കെതിരെ സി.പി.ഐ കോട്ടക്കല്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അരവിന്ദാക്ഷന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പി. ജയപ്രകാശ്, മോഹന്‍ദാസ്, എം. ജയപ്രകാശ്, ജാനിഷ് ബാബു, അനീഷ് വലിയകുന്ന്, സി.കെ. സലാം, അനൂപ് മാവണ്ടിയൂർ, നിതിന്‍ രാജ് എന്നിവര്‍ സംസാരിച്ചു. അഷറഫലി കാളിയത്ത് സ്വാഗതവും വി.പി.എ. സലാം നന്ദിയും പറഞ്ഞു. CAPTION Tir w7 കേന്ദ്രസര്‍ക്കാറിെൻറ ജനവിരുദ്ധ നിലപാടുകള്‍ക്കെതിരെ സി.പി.ഐ കോട്ടക്കല്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന ധർണ സിഡ്കോ ചെയര്മാന് നിയാസ് പുളിക്കലകത്ത് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story