Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 July 2017 8:19 AM GMT Updated On
date_range 2017-07-25T13:49:48+05:30ജോയൻറ് കൗൺസിൽ ജില്ല സമ്മേളനം നിലമ്പൂരിൽ
text_fieldsമലപ്പുറം: ജോയൻറ് കൗൺസിൽ വാർഷിക ജില്ല സമ്മേളനം 25, 26 തീയതികളിൽ നിലമ്പൂരിൽ നടക്കും. പൊതുസമ്മേളനം ചൊവ്വാഴ്ച വൈകീട്ട് നാലിന് ചന്തക്കുന്ന് ബസ്സ്റ്റാൻഡ് ഓഡിറ്റോറിയത്തിൽ എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനം 26ന് രാവിലെ പത്തിന് നിലമ്പൂർ പീവീസ് ഓഡിറ്റോറിയത്തിൽ നടക്കും. സി.പി.ഐ ജില്ല സെക്രട്ടറി പി.പി. സുനീർ ഉദ്ഘാടനം ചെയ്യും. വാർത്ത സമ്മേളനത്തിൽ ഭാരവാഹികളായ എം. രാകേഷ് മോഹൻ, ടി.പി. സജീഷ്, വി. മുനവ്വിർ, എ.ഇ. ചന്ദ്രൻ എന്നിവർ പങ്കെടുത്തു. ജി.എസ്.ടി: കാറ്ററിങ് മേഖല പ്രതിസന്ധിയിലെന്ന് മലപ്പുറം: ജി.എസ്.ടി ഏർപ്പെടുത്തിയതോടെ കാറ്ററിങ് മേഖല പ്രതിസന്ധിയിലെന്ന് കേരള കാറ്ററേഴ്സ് അസോസിയേഷൻ (എ.കെ.സി.എ). ഒമ്പത് ശതമാനം നികുതി ഉണ്ടായിരുന്നത് ജി.എസ്.ടി വന്നതോടെ 18 ശതമാനമായി. ഇതോടെ പദ്ധതി മുന്നോട്ടുകൊണ്ടുപോകാനാകാത്ത നിലയിലാണെന്ന് അസോസിയേഷൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പ്രതീക്ഷിച്ചേപാലെ കോഴിവില കുറഞ്ഞില്ല. കാറ്ററിങിന് ഉപയോഗിക്കുന്ന എല്ലാ വസ്തുക്കൾക്കും വിലകൂടി. ഭക്ഷണം പാകം ചെയ്യാൻ മാത്രം ലൈസൻസ് എടുത്തവർ കാറ്ററിങ് മേഖലയിൽ സജീവമാകുന്നതും തിരിച്ചടിയാണ്. 75 ലക്ഷം വരെയുള്ള കോേമ്പാസിഷൻ പരിധിയിൽ കാറ്ററേഴ്സിനെ ഉൾപ്പെടുത്തണം, നിലവിലുള്ള കോേമ്പാസിഷൻ 75 ലക്ഷത്തിൽ നിന്ന് ഒന്നരകോടിയായി ഉയർത്തണം, കോഴി ഉൾപ്പെടെയുള്ള ഉൽപന്നങ്ങളുടെ വിലകുറക്കാൻ സർക്കാർ മാർക്കറ്റിൽ ഇടപെടണം തുടങ്ങിയ ആവശ്യങ്ങൾ ധനമന്ത്രി തോമസ് െഎസക്കുമായി ചർച്ച ചെയ്തതായി എ.കെ.സി.എ വ്യക്തമാക്കി. വാർത്തസമ്മേളനത്തിൽ സംസ്ഥാന വർക്കിങ് പ്രസിഡൻറ് ടി.കെ. രാധാകൃഷ്ണൻ, സെക്രട്ടറി സുരേഷ് ഇ. നായർ, ജനറൽ സെക്രട്ടറി ഷാഹുൽ ഹമീദ് എന്നിവർ പെങ്കടുത്തു. പാർലമെൻറ് മാർച്ച് നടത്തും മലപ്പുറം: ഹോട്ടൽ ഭക്ഷണത്തിന് ജി.എസ്.ടി. ഏർപ്പെടുത്തിയതിനെതിരെ കേരള ഹോട്ടൽ റസ്റ്റോറൻറ് അസോസിയേഷൻ ആഗസ്റ്റ് മൂന്നിന് പാർലമെൻറ് മാർച്ച് നടത്തും. കെ.എച്ച്.ആർ.എ. സംസ്ഥാന, ജില്ല നേതാക്കൾ പങ്കെടുക്കും. ഹോട്ടൽ ഭക്ഷണത്തിന് നിലവിൽ 75 ലക്ഷം രൂപ വാർഷിക വിറ്റുവരവുള്ള ഹോട്ടലുകൾക്ക് അഞ്ച് ശതമാനവും 75 ലക്ഷത്തിനു മുകളിൽ വിറ്റുവരവുള്ള നോൺ എ.സി. ഹോട്ടലുകൾക്ക് 12 ശതമാനവും എ.സി. ഹോട്ടലുകൾക്ക് 18 ശതമാനവുമാണ് ജി.എസ്.ടി. ഹോട്ടൽ ഭക്ഷണത്തിന് ഏർപ്പെടുത്തിയിട്ടുള്ള ജി.എസ്.ടി. പൂർണമായി എടുത്തുകളയുകയോ അല്ലെങ്കിൽ 75 ലക്ഷത്തിന് മുകളിൽ വാർഷിക വിറ്റുവരവുള്ള ഹോട്ടലുകളിൽ അഞ്ച് ശതമാനം ജി.എസ്.ടി.യായി നിജപ്പെടുത്തുകയോ ചെയ്യണമെന്ന് പ്രസിഡൻറ് മൊയ്തീൻകുട്ടി ഹാജിയും ജനറൽ സെക്രട്ടറി ജി. ജയപാലും അറിയിച്ചു.
Next Story