Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 July 2017 8:14 AM GMT Updated On
date_range 2017-07-25T13:44:38+05:30കലക്ടേററ്റ് സംഘർഷം: എം.എസ്.എഫ് പ്രവർത്തകരെ വിട്ടയക്കാൻ എം.എൽ.എമാരുടെ കുത്തിയിരിപ്പ്
text_fieldsഎം.എസ്.എഫ് പ്രവർത്തകരെ വിട്ടയക്കാൻ എം.എൽ.എമാരുടെ കുത്തിയിരിപ്പ് ഒരു മണിക്കൂറോളം എം.എസ്.എഫ്-യൂത്ത് ലീഗ് പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു മലപ്പുറം: എം.എസ്.എഫ് മാർച്ചിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രവർത്തകരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് അഞ്ച് മുസ്ലിം ലീഗ് എം.എൽ.എമാർ മലപ്പുറം പൊലീസ് സ്റ്റേഷൻ കവാടത്തിൽ കുത്തിയിരിപ്പ് നടത്തി. എം.എൽ.എമാരുടെ സമരത്തിന് െഎക്യദാർഢ്യവുമായെത്തിയ എം.എസ്.എഫ്-യൂത്ത് ലീഗ് പ്രവർത്തകർ കോഴിക്കോട്-പാലക്കാട് ദേശീയപാത ഉപരോധിച്ചതിനെതുടർന്ന് ഒരു മണിക്കൂറിലധികം ഗതാഗതം സ്തംഭിച്ചു. വൈകീട്ട് ആറരക്കാണ് റോഡുപരോധം തുടങ്ങിയത്. വൈകീട്ട് ഏഴരയോടെ പൊലീസ് ആറ് പ്രവർത്തകരെ വിട്ടയച്ചെങ്കിലും ഒരു വിഭാഗം പ്രവർത്തകർ റോഡിൽ സംഘടിച്ച് പ്രതിഷേധം തുടർന്നു. രാത്രി എേട്ടാടെ പൊലീസ് ഇടപെട്ട് ഇവെര പിരിച്ചുവിട്ടു. തിങ്കളാഴ്ച രാവിലെ നടന്ന കലക്ടറേറ്റ് മാർച്ചിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് എം.എസ്.എഫ് പ്രവർത്തകരായ 17 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പ്രവർത്തകർ നിരപരാധികളാണെന്നും ഇവരെ വിട്ടയക്കണമെന്നുമായിരുന്നു എം.എൽ.എമാരുടെ ആവശ്യം. ജില്ല െപാലീസ് സൂപ്രണ്ടിനെ സമീപിച്ചിട്ടും കേസിൽ പൊലീസ് ഉറച്ചുനിന്നു. വൈകീട്ട് അഞ്ചോടെയാണ് എം.എൽ.എമാരായ പി. ഉബൈദുല്ല, അഡ്വ. എം. ഉമ്മർ, പി. അബ്ദുൽ ഹമീദ്, ടി.വി. ഇബ്രാഹിം, ആബിദ് ഹുസൈൻ തങ്ങൾ എന്നിവർ സ്റ്റേഷൻ കവാടത്തിൽ കുത്തിയിരിപ്പ് നടത്തിയത്. മുൻമന്ത്രി എ.പി. അനിൽകുമാറും സമരത്തിന് പിന്തുണയുമായെത്തി. ഇതിനിെട കുന്നുമ്മലിൽനിന്ന് പ്രകടനമായെത്തിയ എം.എസ്.എഫ്-യൂത്ത്ലീഗ് പ്രവർത്തകർ പൊലീസ് സ്റ്റേഷന് മുമ്പിൽ ദേശീയപാത ഉപരോധിച്ചു. ഹൈവേ പൊലീസ് വാഹനം പ്രവർത്തകർ നിർബന്ധിച്ച് തിരിച്ചയച്ചു. ഒരു മണിക്കൂറോളം വാഹനങ്ങൾ റോഡിൽ കുടുങ്ങി. ഉപരോധത്തെചൊല്ലി എം.എൽ.എമാരും യൂത്ത്ലീഗ്-എം.എസ്.എഫ് നേതാക്കളും തമ്മിൽ ഭിന്നതയുണ്ടായി. റോഡ് തടയൽ ഒഴിവാക്കണമെന്ന് എം.എൽ.എമാർ ആവശ്യപ്പെെട്ടങ്കിലും പ്രവർത്തകർ പിൻമാറിയില്ല. ഇതിനിടെ എം.എൽ.എമാരെ ഡിവൈ.എസ്.പി ജലീൽ തോട്ടത്തിൽ ചർച്ചക്ക് വിളിച്ചു. ആറ് പ്രവർത്തകരെ വിട്ടയക്കാമെന്ന് പൊലീസ് സമ്മതിച്ചു. ഇത് എം.എൽ.എമാർ പ്രവർത്തകരെ അറിയിച്ചു. ഇതോടെ സംഘർഷത്തിന് അയവ് വന്നെങ്കിലും കസ്റ്റഡിയിലെടുത്ത മുഴുവൻ പേരെയും വിട്ടുകിട്ടാതെ പിരിഞ്ഞുപോകില്ലെന്ന് ഒരു വിഭാഗം ശഠിച്ചു. സ്റ്റേഷന് മുമ്പിൽ സംഘടിച്ചുനിന്ന പ്രവർത്തകരെ രാത്രി എേട്ടാടെ പൊലീസ് പിരിച്ചുവിടുകയായിരുന്നു. അറസ്റ്റ് ചെയ്ത 11 എം.എസ്.എഫ് പ്രവർത്തകരെ മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കി. ഇവർക്ക് ചൊവ്വാഴ്ച ഉച്ചവരെ ഇടക്കാല ജാമ്യം അനുവദിച്ചു. പൊലീസിനെ ആക്രമിച്ചതിനും പൊതുമുതൽ നശിപ്പിച്ചതിനും വിവിധ വകുപ്പുകൾ പ്രകാരമാണ് എം.എസ്.എഫ് പ്രവർത്തകർക്കെതിരെയുള്ള കേസ്.
Next Story