Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രതിഷേധ പ്രകടനം

പ്രതിഷേധ പ്രകടനം

text_fields
bookmark_border
വണ്ടൂർ: കലക്ടറേറ്റ് മാർച്ച് നടത്തിയ എം.എസ്.എഫ് പ്രവർത്തകരെ ലാത്തിച്ചാർജ് ചെയ്തതിൽ പ്രതിഷേധിച്ച് വണ്ടൂർ പഞ്ചായത്ത് യൂത്ത് ലീഗ്, എം.എസ്.എഫ് പ്രവർത്തകർ ടൗണിൽ പ്രകടനം നടത്തി. ടി.പി. അസ്കർ, ഷൈജൽ എടപ്പറ്റ, സി.ടി. ചെറി, എം.കെ. നാസർ, നൗഷാദ് കൂരാട്, കെ. ജിഷാദ്, കെ. വാഹിദ്, മുജീബ് വാണിയമ്പലം, കെ.പി. ഫൈസൽ, ടി. സിറാജ്, വി. ഷബീബ് റഹ്മാൻ, എ.പി. നഹനൂദ്, തിഫിൽ റഹ്മാൻ, പി.കെ. റാഫി, ചെറിയാപ്പു കൂരാട് എന്നിവർ നേതൃത്വം നൽകി. തുവ്വൂർ: എം.എസ്.എഫ് കലക്ടറേറ്റ് മാർച്ചിനിടെ ലത്തിച്ചാർജ് നടത്തിയതിനെതിരെ യൂത്ത് ലീഗ് പ്രവർത്തകർ തുവ്വൂർ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. യൂത്ത് ലീഗ് ജില്ല സെക്രട്ടറി എം.കെ. മുസ്തഫ അബ്ദുൽ ലത്തീഫ്, എ.പി. ഹസ്കർ, കെ. അലി, കെ. ഷാഹിദ്, എം. ല‌ത്തീഫ്, ഐ. അനീർ, ടി. ഷാനവാസ്‌, കെ.കെ. ഇഖ്ബാൽ, സി.കെ. ഷഹീസ്, പി. സീതീ സവാദ്, പി. ഷിബിൽ റഹ്മാൻ, എ.പി. മുജീബ്, ഷാനിഫ്, സി.കെ. നവാസ്, പി. ഇസ്സുദ്ദീൻ, ഫുഹാദ് എന്നിവർ നേതൃത്വം നൽകി. ബഹുജന ധർണ ഇന്ന് കരുവാരകുണ്ട്: കേരള എസ്റ്റേറ്റിൽ നിലനിൽക്കുന്ന രജിസ്ട്രേഷൻ നിരോധനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ വില്ലേജ് ഓഫിസ് ധർണ ചൊവ്വാഴ്ച രാവിലെ പത്തിന് നടക്കും. എ.പി. അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story