Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightടിപ്പർ ലോറിയും ബൈക്കും ...

ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച്​ പ്ലസ് ടു വിദ്യാർഥി മരിച്ചു

text_fields
bookmark_border
വേങ്ങര: . ഊരകം കോട്ടുമല സ്വദേശി പാലക്കത്തൊടി സെയ്തലവിയുടെ മകൻ സജീർ (18) ആണ് മരിച്ചത്. പരിക്കേറ്റ സഹയാത്രികൻ സൽമാനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ ഏഴിന് കോട്ടുമലയിൽനിന്ന് ബൈക്കിൽ പോവുമ്പോഴാണ് എതിരെ വന്ന ടിപ്പറുമായി ഇടിച്ചത്. തലക്ക് ഗുരുതര പരിക്കേറ്റ സജീർ തൽസമയം മരിച്ചു. ഒന്നാംവർഷ ഹ്യുമാനിറ്റീസ് വിദ്യാർഥിയാണ്. മാതാവ്: സുലൈഖ. സഹോദരങ്ങൾ: സമദ്, സുബൈർ, ഖൈറുന്നീസ, ഷാഹിദ. പോസ്റ്റുമോർട്ടത്തിനുശേഷം കോട്ടുമല ജുമാമസ്ജിദിൽ ഖബറടക്കി.
Show Full Article
TAGS:LOCAL NEWS 
Next Story