Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപനി ബോധവത്കരണവും...

പനി ബോധവത്കരണവും മരുന്ന് വിതരണവും

text_fields
bookmark_border
കോട്ടക്കൽ: ചാപ്പനങ്ങാടി പി.എം.എസ്.എ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റ്, പൊന്മള പഞ്ചായത്ത് ഹോമിയോ ഡിസ്പെൻസറി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ പനിപ്രതിരോധ ചികിത്സയും മരുന്ന് വിതരണവും നടത്തി. വേർക്കോട്ട് ടവറിൽ നടന്ന മെഡിക്കൽ ക്യാമ്പ് പൊന്മള പഞ്ചായത്ത് ഉപാധ്യക്ഷ ഖദീജ സലീം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കടക്കാടൻ സലീം അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫിസർ പി. നവാസ് പകർച്ചവ്യാധികൾക്കെതിരെ ബോധവത്കരണം നടത്തി. വാർഡംഗം മുസ്തഫ വള്ളിക്കുന്നൻ, അധ്യാപകരായ അബ്ദുറഷീദ്, സി.പി. ഷംസുദ്ദീൻ, ഫഹദ്, ഷാമിൽ തുടങ്ങിയവർ നേതൃത്വം നൽകി. സ്റ്റാഫ് സെക്രട്ടറി പി. മോഹനൻ സ്വാഗതവും പ്രോഗ്രാം ഓഫിസർ ആൻസി അനീഷ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story