Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 July 2017 8:24 AM GMT Updated On
date_range 2017-07-24T13:54:19+05:30സപര്യ ത്രിദിന ക്യാമ്പ് സമാപിച്ചു
text_fieldsവളാഞ്ചേരി: ആതവനാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ മൂന്നു ദിവസമായി സ്പിക്മാകെയുടെ ആഭിമുഖ്യത്തിൽ നടന്ന . സമാപനത്തിെൻറ ഭാഗമായി പ്രശസ്ത കഥക് നർത്തകി ദേബ് ജയ സർക്കാരിെൻറ കഥക് നൃത്തം അരങ്ങേറി. സമാപന സമ്മേളനത്തിൽ ക്യാമ്പിന് നേതൃത്വം നൽകിയ കെ.ആർ. ബാബു (ചുമർചിത്ര രചന), രാമചന്ദ്ര പുലവർ (തോൽപ്പാവക്കൂത്ത്), ദേബ് ജയ സർക്കാർ (കഥക്) എന്നിവരെ യഥാക്രമം ജി.എസ്. ബിജു, പി.ജി. സുരേഷ് കുമാർ, പി. പ്രീതാകുമാരി എന്നിവർ പൊന്നാട നൽകി ആദരിച്ചു. പി.ടി.എ പ്രസിഡൻറ് എ. മമ്മു മാസ്റ്റർ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ കെ.പി. ആനന്ദൻ, ബി.വി. ശിവശങ്കരൻ, വി. സുഹൈല, എൻ. ഹരിപ്രിയ, അനഘ ശങ്കർ, എ. ശ്രീലക്ഷ്മി എന്നിവർ സംസാരിച്ചു. CAPTION Tir w9 ആതവനാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സപര്യ ത്രിദിന ക്യാമ്പിെൻറ സമാപനത്തോടനുബന്ധിച്ച് പ്രശസ്ത നർത്തകി ദേബ് ജയ സർക്കാർ അവതരിപ്പിച്ച കഥക് നൃത്തം
Next Story