Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightml72പാലൂർ കിഴക്കേക്കര...

ml72പാലൂർ കിഴക്കേക്കര റോഡിന് തകർച്ചയിൽ നിന്ന് മോക്ഷമായില്ല പുലാമന്തോൾ:

text_fields
bookmark_border
വർഷങ്ങൾ കഴിഞ്ഞു; പാലൂർ- കിഴക്കേക്കര റോഡിന് മോക്ഷമില്ല പുലാമന്തോൾ: വർഷങ്ങൾ കഴിഞ്ഞിട്ടും പാലൂർ കിഴക്കേക്കര റോഡിന് തകർച്ചയിൽ നിന്ന് മോക്ഷമായില്ല. കാലവർഷം കടുത്തതോടെ ചളിക്കുളമായ റോഡിലൂടെ ഗതാഗതം ദുസ്സഹമായ അവസ്ഥയിലാണ്. പാലൂരിൽ നിന്ന് കനാൽ വഴി കട്ടുപ്പാറ ഭാഗത്തേക്കുള്ള എളുപ്പവഴി കൂടിയായ റോഡ് കിഴക്കേക്കരയിലെ നൂറുകണക്കിനാളുകളുടെ ഏക ആശ്രയമാണ്. പാലൂർ പാടശേഖരത്തിലൂടെ കടന്നു പോവുന്ന റോഡിലെ ചളിക്കുണ്ടുകൾ മറികടന്നാണ് പുലാമന്തോൾ ഗവ. ഹയർ സെക്കൻഡറി സ്കൂളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് കുട്ടികൾ പോവുന്നത്. റോഡിൽ അറ്റകുറ്റപ്പണി നടത്തി പാലൂർ കിഴക്കേക്കര ഭാഗങ്ങളിൽ താമസിക്കുന്ന നൂറുകണക്കിന് കുടുംബങ്ങളുടെ യാത്രാദുരിതത്തിന് അധികൃതർ പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം. (പടം തകർന്ന് ചളിക്കുളമായ പാലൂർ കിഴക്കേക്കര റോഡ്)
Show Full Article
TAGS:LOCAL NEWS 
Next Story